ന്തെടുത്താലും മറവിയും കൂടെ രാത്രിയിലെ ഉറക്കക്കുറവും നിങ്ങൾക്ക് തോന്നാറുണ്ടോ ? എത്ര വിശ്രമിച്ചിട്ടും വിട്ടുമാറാത്ത ക്ഷീണം അനുഭവപ്പെടുന്നുണ്ടോ ? ഇതൊക്കെ ഉണ്ടെങ്കിൽ നിസാരമായി തള്ളിക്കളയരുത്.

To advertise here,

വിറ്റാമിൻ ഡി ശരീരത്തിൽ കുറഞ്ഞതിന്റെ ലക്ഷണമാണിത്. എല്ലുകളുടെയും പല്ലുകളുടെയും വളർച്ചയ്ക്ക് സഹായിക്കുന്ന കാത്സ്യത്തെ നമ്മുടെ ശരീരത്തിലേക്ക് ആഗിരണം ചെയ്യാൻ സഹായിക്കുന്നത് വിറ്റാമിൻ ഡിയാണ്.

രോഗപ്രതിരോധശേഷി കൂട്ടുന്നതിലും ഇതിന് വ്യക്തമായ പങ്കുണ്ട്. ശരീര വേദന, പേശികൾക്ക് ബലക്ഷയം തുടങ്ങിയവയും വിറ്റാമിൻ ഡി കുറവിന്റെ ലക്ഷണങ്ങളാണ്. സൂര്യപ്രകാശത്തിലൂടെയും വിറ്റാമിൻ ഡി ശരീരത്തിന് ലഭിക്കും. വിറ്റാമിൻ ഡി അടങ്ങിയ ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് മനസിലാക്കാം.

മുട്ടയാണ് വിറ്റാമിൻ ഡിയുടെ കുറവുള്ളവർ പതിവായി കഴിച്ചിരിക്കേണ്ട ഭക്ഷണങ്ങളിലൊന്ന്. മുട്ടയുടെ മഞ്ഞ വിറ്റാമിൻ ഡിയുടെ കലവറയാണ്. പതിവായി മുട്ട കഴിക്കുന്നത് ഇത്തരം പ്രശ്നങ്ങൾക്ക് നല്ലൊരു പരിഹാരമാണ്.

കൂടാതെ ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിനും ഇത് ഗുണം ചെയ്യും. വിറ്റാമിൻ ഡിയുടെ നല്ലൊരു സ്രോതസാണ് സാൽമൺ പോലെയുള്ള ഫാറ്റി ഫിഷും. അതിനാൽ ഇവ കഴിക്കുന്നതും വിറ്റാമിൻ ഡി ലഭിക്കാൻ സഹായിക്കും.

ഓറഞ്ച് കഴിക്കുന്നതും നല്ലതാണ്. ഇതിൽ വിറ്റാമിൻ ഡി അടങ്ങിയിട്ടുണ്ട്. അതിനാൽ ഓറഞ്ച് ജ്യൂസ് ദിവസവും കുടിക്കുന്നത് ഗുണം ചെയ്യും. പാൽ, തൈര്, ബട്ടർ, ചീസ് തുടങ്ങിയ പാൽ ഉത്പന്നങ്ങളിൽ നിന്നും ശരീരത്തിന് ആവശ്യമായ വിറ്റാമിൻ ഡി ലഭിക്കും. എങ്കിലും ഇവയുടെ ഉപയോഗം മിതമാക്കുന്നത് നല്ലതാണ്.

ബദാം പാൽ, സോയാ മിൽക്ക്, ഓട്സ് മിൽക്ക് തുടങ്ങിയവ ഡയറ്റിൽ ഉൾപ്പെടുത്തിയാൽ ശരീരത്തിന് ആവശ്യമായ വിറ്റാമിൻ ഡി ലഭിക്കും. വിറ്റാമിൻ ഡിയുടെ നല്ല ഉറവിടമായ ഭക്ഷണമാണ് കൂൺ. അതിനാൽ കൂണും തണുപ്പുകാലത്ത് ധാരാളമായി കഴിക്കുന്നത് നല്ലതാണ്.സൂര്യകാന്തി വിത്തുകളും വിറ്റാമിൻ ഡിയുടെ നല്ലൊരു സ്രോതസാണ്.

 

(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തിൽ മാറ്റം വരുത്തുക.)