
ന്യൂഡല്‍ഹി: സില്‍വര്‍ലൈന്‍ വിഷയത്തില്‍ മുഖ്യമന്ത്രി നിയമസഭയില്‍ കള്ളംപറഞ്ഞുവെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്. സില്‍വര്‍ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് കൃത്യമായ ആശയവിനമയം കേന്ദ്ര റെയില്‍വേ മന്ത്രാലയം നടത്തിയിട്ടുണ്ടെന്നും ഇക്കാര്യം നിയമസഭയില്‍ മുഖ്യമന്ത്രി മറച്ചുവെച്ചുവെന്നും മുരളീധരന് ആരോപിച്ചു.
2021 ഒക്ടോബര്‍ മുതല്‍ തന്നെ പലതവണയായി റെയില്‍വേ സംസ്ഥാന സര്‍ക്കാരിന് കത്തുകളയച്ചിട്ടുണ്ട്. എന്നാല്‍ അവയ്ക്കൊന്നും സര്‍ക്കാര്‍ മറുപടി നല്‍കുന്നില്ല. ഡിപിആര്‍ അപൂര്‍ണമാണെന്ന് സര്‍ക്കാരിനെ അറിയിച്ചിരുന്നുവെന്നും വി മുരളീധരന് പറഞ്ഞു. ഇത് വ്യക്തമാക്കുന്ന കത്തുകളും അദ്ദേഹം പുറത്തുവിട്ടു.
സില്‍വര്‍ലൈനുമായി ബന്ധപ്പെട്ട് കേരളവും കേന്ദ്രവും തമ്മില്‍ തര്‍ക്കം തുടരുകയാണ്. ഡിപിആര്‍ പൂര്‍ണമല്ലെന്ന് കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ ലോക്സഭയില്‍ വ്യക്തമാക്കിയിരുന്നു. അക്കാര്യം അറിയിച്ച് അറിയിപ്പൊന്നും കിട്ടിയിട്ടില്ലെന്ന് ഇന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ഇതിനുള്ള മറുപടിയായാണ് സര്‍ക്കാരിന് നല്കിയ കത്തുകളുമായി വി മുരളീധരന് രംഗത്തെത്തിയത്.

2022 നവംബര്‍ 25 ന് അയച്ച കത്താണ് അദ്ദേഹം പുറത്തുവിട്ടത്. സില്‍വര്‍ ലൈന്‍, നിലമ്പൂര്‍-നഞ്ചങ്കോട് റെയില്‍പാത, തലശ്ശേരിയില്‍ നിന്ന് മാനന്തവാടി/കല്പറ്റ വഴി മൈസൂരിലേക്കുള്ള റെയില്‍ പാത എന്നിങ്ങനെ മൂന്ന് പദ്ധതികളെ കുറിച്ചാണ് ഈ കത്തില്‍ പരാമര്‍ശിക്കുന്നത്.
പദ്ധതിയുടെ പ്രാഥമികമായ പരിശോധനകള്‍ക്കുള്ള അനുമതിയാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയതെന്ന് കത്തില്‍ പറയുന്നു. സര്‍വേയ്ക്ക് ശേഷം റെയില്‍വേ മന്ത്രാലയത്തിന്റെ അനുമതിയ്ക്കായി കേരള റെയില്‍ ഡെവലപ്പ്മെന്റ് കോര്പ്പറേഷന് (കെആര്‍ഡിസിഎല്‍) സമര്‍പ്പിച്ച ഡിപിആര്‍ അപൂര്‍ണമാണ് എന്ന് കത്തില്‍ പറയുന്നു. ഇതോടൊപ്പം തന്നെ ഡിപിആര്‍ പൂര്ണമാക്കാന് എന്തെല്ലാം കാര്യങ്ങള്‍ വേണമെന്നും കത്തില്‍ പറയുന്നുണ്ട്. അതിനായി ഏതെല്ലാം ഭാഗങ്ങളിലൂടെയാണ് പാത കടന്നുപോവുന്നത്. അതില്‍ സ്വകാര്യ വ്യക്തികളുടെ സ്ഥലം എത്രയുണ്ട്. റെയില്‍വേയുടെ സ്ഥലം എത്രയുണ്ട് തുടങ്ങിയ കാര്യങ്ങള്‍ കൃത്യമായി എഴുതി ചേര്‍ക്കണം എന്നും പറയുന്നുണ്ട്.
സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് കൃത്യമായ ആശയവിനിമയങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്നുണ്ടെന്ന് വ്യക്തമാക്കിയ മന്ത്രി, ഇക്കാര്യങ്ങള്‍ ഒന്നുകില്‍ മുഖ്യമന്ത്രി ബോധപൂര്‍വം നിയമസഭയില്‍ മറച്ചുവെച്ചതാകാം എന്നും അല്ലെങ്കില്‍ കൂടെയുള്ളവര്‍ അദ്ദേഹത്തെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടാവാമെന്നും പറഞ്ഞു. ഇങ്ങനെ കേരളത്തിന്റെ വികസനത്തിനെതിരായ നിലപാട് സ്വീകരിക്കുന്ന സഭയെ തെറ്റിദ്ധരിപ്പിച്ച മുഖ്യമന്ത്രിക്കെതിരെ ഏതെങ്കിലും രീതിയില്‍ പ്രതിഷേധിക്കാന്‍ പ്രതിപക്ഷം തയ്യാറാവുമോ എന്നും മുരളീധരന് ചോദിച്ചു.
Content Highlights: silverline project, v muraleedharan, pinarayi vijayan, dpr , KRDCL
Published: 12 Dec 2022, 05:10 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Most Commented