ന്യൂഡൽഹി: പ്രകൃതിക്ക് സംരക്ഷണം ആവശ്യമില്ലെന്ന വിചിത്രവാദവുമായി വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോൺ. പ്രകൃതി നേരത്തേതന്നെ ഉണ്ടായിരുന്നുവെന്നും ഇനിയും ഉണ്ടാകുമെന്നും മനുഷ്യരാശി എത്ര കാലം വേണം എന്നതിനാണ് ശ്രദ്ധ നൽകേണ്ടതെന്നും മന്ത്രി പറഞ്ഞു.
"എല്ലാവരും പറയുന്നത്, 'സേവ് ദ പ്ലാനറ്റ്', നമ്മൾ പ്രകൃതിയെ സംരക്ഷിക്കണം എന്നാണ്. പ്രകൃതിക്ക് ഒരു സംരക്ഷണവും ആവശ്യമില്ല. കാലങ്ങളായി പ്രകൃതി ഇവിടെയുണ്ട്. ഇനിയും അത് മുന്നോട്ട് പൊയ്ക്കൊള്ളും. മനുഷ്യരാശി ഉണ്ടാകണമെങ്കിൽ, എത്രത്തോളം വേണമെന്നുള്ളതിനെക്കുറിച്ച് നമ്മൾ ബോധവാന്മാരായിരിക്കണം. അത് സ്കൂൾതലം മുതൽ തുടങ്ങണം. കേരളം അതിന്റെയൊരു മോഡൽ ആയേ പറ്റൂ," മന്ത്രി പറഞ്ഞു.
‘വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് കൃഷിവകുപ്പ് മന്ത്രി, റവന്യൂവകുപ്പ് മന്ത്രി തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വനംവകുപ്പിന്റെ മാത്രം ഉത്തരവാദിത്തമല്ല ഇത്. പഴികേൾക്കുന്നത് വനംവകുപ്പ് മാത്രമാണ്. എല്ലാവരും ചേർന്നാലേ പരിഹാരമുണ്ടാകൂ’, മന്ത്രി വ്യക്തമാക്കി.
Content Highlights: Minister Shibu Baby John asserts that nature does not require human protection., Focus should shift from 'saving the planet' to ensuring human survival., Advocates for environmental awareness education starting at the school level., Highlights that wildlife attack management is a collective government responsibility, not just the Forest Department's.
Published: 08 Jul 2026, 05:08 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented