തിരുവനന്തപുരം: ലിംഗസമത്വ വിവാദത്തിന് പിന്നാലെ പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട കരട് സമീപന രേഖയിലെ ചോദ്യത്തില്‍ മാറ്റം വരുത്തി സര്‍ക്കാര്‍. ക്ലാസ്സുകളില്‍ ലിംഗ വ്യത്യാസമില്ലാതെ ഇരിപ്പിട സൗകര്യങ്ങള്‍ ഒരുക്കേണ്ടതല്ലേ എന്ന ചോദ്യം തിരുത്തി. ഇരിപ്പടം എന്ന വാക്ക് ഒഴിവാക്കി സ്‌കൂള്‍ അന്തരീക്ഷം എന്ന വാക്ക് ഉള്‍പ്പെടുത്തി. പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് പൊതുസമൂഹത്തിനായി പുറത്തിറക്കിയ കരട് സമീപന രേഖയിലാണ് മാറ്റം വരുത്തിയത്.
പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സമൂഹ ചര്‍ച്ചക്ക് നല്‍കാന്‍ എസ്.സി.ആര്‍.ടി ആണ് കരട് സമീപന രേഖ പുറത്തിറക്കിയത്. ഇതിലാണ് ക്ലാസ്സുകളില്‍ ലിംഗവ്യത്യാസമില്ലാതെ ഇരിപ്പിടങ്ങള്‍ ഒരുക്കേണ്ടതിനെ കുറിച്ചുള്ള ചോദ്യമുള്ളത്.
ഇതിന് പിന്നാലെയാണ് ചോദ്യത്തില്‍ തിരുത്തല്‍ വരുത്തിയത്. കരട് സമീപന രേഖയിലെ ചോദ്യത്തില്‍ നിന്ന് ഇരിപ്പിടം എന്ന വാക്ക് തിരുത്തി സ്‌കൂള്‍ അന്തരീക്ഷം എന്നാണ് കൊടുത്തിരിക്കുന്നത്.
കുട്ടികളെ ലിംഗ വ്യത്യാസമില്ലാതെ ഒരുമിച്ചിരുത്തണമെന്ന നിര്‍ദേശത്തിനെതിരെ വ്യാപകമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. മുസ്ലീം ലീഗ്, കോണ്‍ഗ്രസ് നേതാക്കളുള്‍പ്പെടെ ഇതിനെതിരേ രംഗത്തുവന്നിരുന്നു.
Content Highlights: scert corrects question in kerala curriculum framework regarding gender neutral class room
Published: 24 Aug 2022, 09:44 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented