ബറോഡ: രണ്ട് വിദ്യാര്‍ത്ഥികള്‍ ക്ലാസ് മുറിക്കുള്ളില്‍ ചുംബിക്കുന്നതായി ആരോപിക്കപ്പെടുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്ന് ബറോഡയിലെ മഹാരാജ സയജിറാവു സര്‍വകലാശാല (എംഎസ്യു) അന്വേഷണം പ്രഖ്യാപിച്ചു.
ക്ലാസ് നടക്കുന്നതിനിടെ റെക്കോര്‍ഡ് ചെയ്തതെന്ന് സംശയിക്കുന്ന വീഡിയോയാണ് പ്രചരിച്ചത്. വിശദാംശങ്ങള്‍ പരിശോധിച്ച് ആവശ്യമെങ്കില്‍ നടപടി ശുപാര്‍ശ ചെയ്യുന്നതിനായി സര്‍വകലാശാല ഒരു ഉന്നതതല വസ്തുതാന്വേഷണ സമിതിക്ക് (എഎഇ) രൂപം നല്‍കി.
വീഡിയോയില്‍ ഉള്‍പ്പെട്ടവരുടെ അറിവില്ലാതെയാണ് ചിത്രീകരിച്ചതൊണ് കരുതുന്നത്.
വിദ്യാര്‍ത്ഥികള്‍ നിറഞ്ഞ ഒരു ക്ലാസ് മുറിയാണ് ദൃശ്യത്തിലുള്ളത്. വീഡിയോ പ്രചരിച്ചതിനെ തുടര്‍ന്ന് അന്വേഷണ സമിതി രൂപീകരിക്കുന്നതിനായി സര്‍വകലാശാല അടിയന്തര യോഗം വിളിച്ചുചേര്‍ത്തു.
സംഭവം നടന്നത് പരീക്ഷയ്ക്കിടെയാണെന്ന അവകാശവാദത്തോടെ ക്ലിപ്പ് വ്യാപകമായി പ്രചരിച്ചെങ്കിലും, പ്രാഥമിക നിരീക്ഷണങ്ങള്‍ അങ്ങനെയല്ല സൂചിപ്പിക്കുന്നതെന്ന് എംഎസ്യു അധികൃതര്‍ വ്യക്തമാക്കി.
'വീഡിയോ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ആര്‍ട്‌സ് ഫാക്കല്‍റ്റിയിലെ (ഇന്‍-ചാര്‍ജ്) ഡീന്‍ പ്രൊഫസര്‍ കല്‍പ്പന ഗവ്‌ലി ഒരു യോഗം വിളിച്ചിരുന്നു. ക്ലാസ് മുറി ആര്‍ട്‌സ് ഫാക്കല്‍റ്റിയിലേതാണെന്ന് ഞങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്, എന്നാല്‍ മറ്റെന്തെങ്കിലും സ്ഥിരീകരിക്കുന്നതിന് മുമ്പ് വീഡിയോ പരിശോധിച്ച് അന്വേഷണം നടത്തേണ്ടതുണ്ട്.
വീഡിയോ വ്യക്തമല്ല, രണ്ട് വിദ്യാര്‍ത്ഥികള്‍ മോശമായ പ്രവൃത്തിയില്‍ ഏര്‍പ്പെട്ടു എന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കേണ്ടതുണ്ട്. പ്രാഥമിക നിരീക്ഷണത്തില്‍, ഇത് പരീക്ഷയ്ക്കിടെ നടന്നതായി തോന്നുന്നില്ല' സ്‌പെഷ്യല്‍ ഡ്യൂട്ടി ഓഫീസറും (പബ്ലിക് റിലേഷന്‍സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍) പ്രൊഫസറുമായ ഹിതേഷ് രവിയ പറഞ്ഞു.
Content Highlights: MSU Baroda launches an inquiry into a viral video allegedly showing students kissing in a classroom. A high-level committee will investigate.
Published: 14 Oct 2025, 10:22 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented