കരിപ്പൂർ: പത്തുവർഷത്തെ ഇടവേളയ്ക്കുശേഷം സൗദി എയർലൈൻസ് കരിപ്പൂരിലേക്കു തിരിച്ചെത്തുന്നു. എസ്.വി. 712 വിമാനം ഞായറാഴ്ച രാത്രി 1.20-ന് റിയാദിൽനിന്ന് പുറപ്പെട്ട് തിങ്കളാഴ്ച രാവിലെ 8.35-ന് കരിപ്പൂരിലെത്തും.
185 മുതൽ 239 വരെ യാത്രക്കാരെ വഹിക്കാൻ ശേഷിയുള്ള വിമാനമാണ് ഉപയോഗിക്കുക. കോഴിക്കോട്ടുനിന്ന് ചൊവ്വ, വ്യാഴം, ശനി, ഞായർ ദിവസങ്ങളിലാണ് സർവീസുകൾ. രാവിലെ 8.35 -ന് കോഴിക്കോട്ടെത്തി 9.45-ന് കോഴിക്കോട്ടുനിന്ന് പുറപ്പെടും.
മാർച്ച് 15 മുതൽ ആഴ്ചയിൽ ആറ് സർവീസുകൾ
തുടക്കത്തിൽ ആഴ്ചയിൽ നാല് സർവീസുകളാണ് സൗദി എയർലൈൻസ് ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. ഫെബ്രുവരി ഒന്ന് മുതൽ മാർച്ച് 14 വരെയാണ് ഈ സമയക്രമം. മാർച്ച് 15 മുതൽ സർവീസുകൾ ആഴ്ചയിൽ ആറു ദിവസമായി ഉയരും. തിങ്കൾ, ചൊവ്വ, വ്യാഴം, വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണ് സർവീസ് ഉണ്ടാകുക. മാർച്ച് 28 വരെയുള്ള സമയക്രമമാണ് നിലവിൽ പ്രഖ്യാപിച്ചത്.
2015 -ൽ റൺവേ നവീകരണത്തെത്തുടർന്നാണ് സൗദി എയർലൈൻസ് കരിപ്പൂർ വിട്ടത്. വലിയ വിമാനങ്ങൾക്ക് സർവീസ് നിയന്ത്രണം ഏർപ്പെടുത്തിയതിനെത്തുടർന്നായിരുന്നു ഇത്. അന്ന് കമ്പനിക്ക് മുന്നൂറിലേറെപ്പേർക്ക് സഞ്ചരിക്കാവുന്ന വിമാനം മാത്രമാണ് ഉണ്ടായിരുന്നത്. വർഷങ്ങൾക്കു ശേഷം എ 320/21 വിമാനങ്ങളും ബോയിങ്ഡ്രീം ലൈൻ വിമാനങ്ങളും സൗദി എയർലൈൻസിന്റെ ഭാഗമായെങ്കിലും കോഴിക്കോട് സർവീസുകൾ തുടങ്ങാനായില്ല.
എന്നാൽ, യാത്രക്കാർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജിദ്ദ സർവീസിന് ഇനിയും സമയമെടുക്കും. അഞ്ച് മണിക്കൂറിൽ താഴെ പറക്കൽ സമയമുള്ള സ്ഥലങ്ങളിലേക്കേ ചെറിയ വിമാനങ്ങൾക്ക് സർവീസ് നടത്താൻ സാധിക്കൂ. ജിദ്ദ സർവീസിന് ആറ് മണിക്കൂറിനു മുകളിൽ സമയമെടുക്കും. ഇത്ര സമയം പറക്കാനുള്ള ഇന്ധനം സംഭരിക്കാൻ വലിയ വിമാനങ്ങൾക്കേ സാധിക്കൂ. റെസ നവീകരണം പൂർത്തിയായാലേ കരിപ്പൂരിൽ വലിയ വിമാനങ്ങൾക്ക് സർവീസിന് അനുമതി ലഭിക്കൂ. അപ്പോഴേ ജിദ്ദ സർവീസ് തുടങ്ങാൻ സാധിക്കൂവെന്നാണ് അറിയുന്നത്.
Content Highlights: Saudi Airlines Returns to Kozhikode (Karipur) After 10-Year Hiatus: New Services Commence
Published: 01 Feb 2026, 07:50 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented