
കൊച്ചി: കേരളാ സ്റ്റോറിയും കശ്മീര്‍ ഫയല്‍സും പ്രൊപ്പഗാണ്ടയുടെ (പ്രത്യേക ഉദ്ദേശ്യത്തോടു കൂടിയുള്ള പ്രചരണം) ഭാഗമാണെന്ന് ഫാദര്‍ നിധിന്‍ പനവേലില്‍. കേരളാ സ്റ്റോറിയില്‍ ചിത്രീകരിച്ചത് പോലെയല്ലല്ലോ നമ്മുടെ കേരളമെന്നാണ് കുഞ്ഞുങ്ങള്‍ പോലും തന്നോട് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. മണിപ്പുര്‍ കലാപവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ച സിറോ മലബാര്‍ സഭയുടെ എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക് കീഴിലുള്ള സാന്‍ജോപുരം സെയിന്റ് ജോസഫ് പള്ളിയിലെ വൈദികനാണ് ഫാദര്‍ നിധിന്‍ പനവേലില്‍.
ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചതില്‍ എതിര്‍പ്പുകളൊന്നും ഉയര്‍ന്നിട്ടില്ലെന്നും മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. 'ഇതുവരെ എനിക്ക് എതിര്‍പ്പുകളൊന്നും വന്നിട്ടില്ല. കാരണം, മണിപ്പുരിലെ വിഷയം സഭ ഔദ്യോഗികമായി പറഞ്ഞിട്ടുള്ളതാണല്ലോ. ആ വിഷയം ഞാന്‍ വീണ്ടും പറയുന്നതില്‍ തെറ്റൊന്നുമില്ല. ഇതിന്റെ പ്രസക്തി വരുന്നത് ഈ കാലഘട്ടത്തിന്റെ പ്രത്യേകത കൊണ്ടാണ്. അത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്.' - ഫാദര്‍ നിധിന്‍ പനവേലില്‍ പറഞ്ഞു.
Related News: കേരള സ്റ്റോറിക്ക് പിന്നാലെ മണിപ്പുര്‍ സ്റ്റോറി; ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ച് സിറോ മലബാര്‍ സഭയിലെ പള്ളി
'ഒരു പ്രൊപ്പഗാണ്ട വീണ്ടും വീണ്ടും പ്രചരിപ്പിക്കപ്പെടുമ്പോള്‍ അതിന് ബദലായി നമ്മള്‍ സത്യം വിളിച്ചുപറഞ്ഞുകൊണ്ടേയിരിക്കണം. കാരണം, മണിപ്പുര്‍ മറന്നുകൂടാ ഈ സമയത്ത്. കശ്മീര്‍ ഫയല്‍സും കേരളാ സ്റ്റോറിയുമൊക്കെ പ്രൊപ്പഗാണ്ടയുടെ ഭാഗമാണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ഞാന്‍ കുഞ്ഞുങ്ങളോട് സംസാരിക്കുമ്പോള്‍ അവര് പോലും പറയുന്നത് 'ഇത് നമ്മുടെ കേരളമല്ലല്ലോ, നമ്മുടെ കേരളം ഇങ്ങനല്ലല്ലോ, ഇതെന്താ ഇങ്ങനൊക്കെ പറയുന്ന' എന്നാണ്.
കേരളത്തെ പറ്റി അവര് പറയുന്ന കാര്യം തെറ്റാണെന്ന് കുഞ്ഞുങ്ങള്‍ക്ക് പോലും തിരിച്ചറിയാന്‍ പറ്റുന്നുണ്ടെങ്കില്‍ വിദ്യാസമ്പന്നരായ പൊതുസമൂഹത്തിന്, പ്രത്യേകിച്ച് കേരളത്തിലുള്ളവര്‍ക്ക് അത് മനസിലാക്കാന്‍ പറ്റുമെന്നാണ് ഞാന്‍ കരുതുന്നത്.' - അദ്ദേഹം വ്യക്തമാക്കി.
'കേരളാ സ്റ്റോറിയില്‍ ചില കണക്കുകള്‍ നിരത്തിയിരുന്നു. ആ കണക്കുകള്‍ അവര്‍ക്ക് തിരുത്തേണ്ടിവന്നു. കാരണം അതെല്ലാം ഊതിപ്പെരുപ്പിച്ച കണക്കുകളായിരുന്നു. ഉണ്ട് ഉണ്ട് എന്ന് പറയുന്നതിന് പകരം കണക്കുകളുണ്ടെങ്കില്‍ അത് ഉറപ്പായും പരിശോധിക്കപ്പെടണം, അത് അന്വേഷിക്കപ്പെടണം, അത് ചെറുക്കപ്പെടണം. പക്ഷേ കണക്കുകള്‍ ഊതിപ്പെരുപ്പിച്ചതാണെങ്കില്‍ അതും ശ്രദ്ധിക്കേണ്ടതാണ്.' - ഫാദര്‍ നിധിന്‍ പനവേലില്‍ പറഞ്ഞു.
Content Highlights: Father Nidhin Panavelil, the priest of Sanjopuram church where Manipur documentary screened, talks
Published: 10 Apr 2024, 06:27 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented