തൊടുപുഴ: ചിന്നക്കനാലിൽ ഭീതിപരത്തുന്ന കാട്ടാന ചക്കക്കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടി റേഡിയോ കോളർ ഘടിപ്പിക്കാനുള്ള ദൗത്യം ബുധനാഴ്ച നടക്കും. ദൗത്യത്തിന്റെ ഭാഗമായി ചിന്നക്കനാൽ പഞ്ചായത്തിലെ ഒന്ന്, രണ്ട്, ഒൻപത്, പത്ത്, പതിനൊന്ന്, പന്ത്രണ്ട് വാർഡുകളിൽ ബുധനാഴ്ച നിരോധനാജ്ഞ പ്രഖ്യാപിച്ചു.

To advertise here,

ഡ്രോണുകൾ ഉപയോഗിച്ചാണ് നിലവിൽ ചക്കക്കൊമ്പനെ വനംവകുപ്പ് നിരീക്ഷിച്ചുവരുന്നത്. അതിനാൽ ബുധനാഴ്ച മേഖലയിൽ മറ്റ് സ്വകാര്യ ഡ്രോണുകൾ പ്രവർത്തിപ്പിക്കുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, നവംബർ 24 മുതൽ 26 വരെ പ്രദേശത്ത് വിനോദസഞ്ചാര പ്രവർത്തനങ്ങളും നിരോധിച്ചു.

നവംബർ 25, 26 തീയതികളിൽ തൊഴിലുറപ്പ് ജോലികളും തോട്ടം ജോലികളും നിർത്തിവയ്ക്കണമെന്നും ജില്ലാ കളക്ടറുടെ ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്.