മലപ്പുറം: യുഡിഎഫ് സർക്കാരിനെതിരായി സിപിഎം നടത്തുന്ന പരിപാടിയിൽ പങ്കെടുത്ത് സമസ്ത പ്രതിനിധി ഉമർഫൈസി മുക്കം. സമസ്ത മുശാവറ അംഗവും വഖഫ് ബോർഡ് അംഗവും കൂടിയാണദ്ദേഹം. വഖഫ് നിയമവും യുഡിഎഫിന്റെ കീഴടങ്ങലും എന്ന പേരിൽ സംഘടിപ്പിച്ച സെമിനാറിലാണ് ഉമർഫൈസി പങ്കെടുക്കുന്നത്.

To advertise here,

എപി വിഭാഗം സമസ്ത നേതാവായ സി.മുഹമ്മദ് ഫൈസിയും ചടങ്ങിലുണ്ട്. സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന പരിപാടി പ്രതിപക്ഷ നേതാവ് പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. സിപിഎമ്മുമായി അടുത്ത് നിൽക്കുന്ന സമസ്ത നേതാവാണ് ഉമർ ഫൈസി മുക്കം.