
ന്യൂഡൽഹി: മണ്ഡല-മകരവിളക്ക് സീസൺ കാലത്ത് നിലയ്ക്കൽ-പമ്പ സർവീസിന് അധിക തുക ഈടാക്കാൻ കെ.എസ്.ആർ.ടി.സി.ക്ക് അധികാരമുണ്ടെന്ന് സംസ്ഥാന സർക്കാർ. സൗജന്യ സർവീസ് നടത്തുമെന്ന വി.എച്ച്.പിയുടെ നിർദേശം അംഗീകരിക്കാൻ സ്‌കീം നിലവിൽ ഇല്ലെന്നും സുപ്രീം കോടതിയിൽ ഫയൽചെയ്ത സത്യവാങ്മൂലത്തിൽ കേരളം വ്യക്തമാക്കി. സൗജന്യയാത്ര നടത്താൻ അനുമതിതേടി വി.എച്ച്.പി. നൽകിയ ഹർജി തള്ളണമെന്നും കേരളം സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.
മണ്ഡല-മകരവിളക്ക് സീസൺ കാലത്ത് 20 ബസുകൾ വാടകയ്ക്കെടുത്ത് സൗജന്യമായി സർവീസ് നടത്താൻ അനുമതി തേടിയാണ് വി.എച്ച്.പി സുപ്രീം കോടതിയെ സമീപിച്ചത്. എന്നാൽ, കേരള മോട്ടോർ വാഹന നിയമത്തിൽ സൗജന്യ സർവ്വീസിനുള്ള വ്യവസ്ഥ ഇല്ലെന്ന് കേരളം സുപ്രീം കോടതിയെ അറിയിച്ചു. സൗജന്യ സർവീസിന് അനുമതി നൽകുന്ന വ്യവസ്ഥ മറ്റ് സംസ്ഥാനങ്ങളിലും ഇല്ലെന്നും കേരളം ചൂണ്ടിക്കാട്ടി.
നിലയ്ക്കൽ-പമ്പ സർവീസിന് അധിക തുക ഈടാക്കുന്ന കെ.എസ്.ആർ.ടി.സി. നടപടി നിയമപരമാണെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. സംസ്ഥാന സർക്കാർ ഇറക്കിയിട്ടുള്ള ഉത്തരവ് പ്രകാരം ഘാട്ട് റോഡുകളിൽ 25 ശതമാനവും ഉത്സവ സീസണുകളിൽ 30 ശതമാനവും അധിക തുക ഈടാക്കാൻ കെ.എസ്.ആർ.ടി.സി.ക്ക് അധികാരമുണ്ടെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് മണ്ഡല-മകരവിളക്ക് സീസൺ സമയത്ത് തീർത്ഥാടകാരിൽനിന്ന് കെ.എസ്.ആർ.ടി.സി. അധികതുക ഈടാക്കുന്നതെന്നാണ് കേരളത്തിന്റെ നിലപാട്.
Content Highlights: KSRTC has the authority to increase ticket rate of Pamba-Nilakkal service during Sabarimala season
Published: 08 Jul 2024, 11:08 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented