ശബരിമല: മകരവിളക്കുദിവസം സന്നിധാനത്തും പരിസരങ്ങളിലും സുരക്ഷ ഒരുക്കുന്നത് രണ്ടായിരത്തിൽ അധികം പോലീസ് ഉദ്യോഗസ്ഥർ. ഇപ്പോൾ 1500 പോലീസുകാർ സന്നിധാനത്ത് ഡ്യൂട്ടിയിലുണ്ട്. ഇവരെക്കൂടാതെ 500 സേനാംഗങ്ങൾ കൂടി ബുധനാഴ്ചയെത്തും. പമ്പയിലും നിലയ്ക്കലും കൂടുതൽ പോലീസുകാരെ വിന്യസിക്കും.
ഡബിൾ ഡ്യൂട്ടി ചെയ്യും; 3500-ന്റെ ഫലം
ഇപ്പോൾ ഡ്യൂട്ടിയിലുള്ള 1500 പോലീസ് ഉദ്യോഗസ്ഥരും മകരവിളക്കുദിനത്തിൽ ഡബിൾ ഡ്യൂട്ടി ചെയ്യും. ആറ് മണിക്കൂർ വീതമുള്ള രണ്ട് ഷിഫ്‌റ്റിലാകും ഇവരുടെ സേവനം. പുതുതായി വരുന്ന പോലീസുകാർ ഒരു ഷിഫ്‌റ്റിലും ജോലിചെയ്യും. ഈ രീതിയിൽ ഡ്യൂട്ടി ക്രമീകരിക്കുമ്പോൾ 3500 പോലീസ് ഉദ്യോഗസ്ഥർ ചെയ്യുന്നതിന് തുല്യമായ സേവനം ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ. മകരവിളക്കിന് അനിയന്ത്രിതമായ തിരക്കുണ്ടാകാതെ നോക്കുകയാണ് പ്രധാന ലക്ഷ്യം.
ദിവസങ്ങൾക്കുമുമ്പ് മലകയറിയ പലരും വിളക്കുകണ്ട് തൊഴുന്നതിനായി ഇപ്പോഴും സന്നിധാനത്തും പരിസരത്തും ഉണ്ട്. ഇത് പ്രതിസന്ധിയാണ്. മകരവിളക്കിന് കൂടുതൽ തീർഥാടകരെത്തും. ഇപ്പോഴുള്ളവർ മലയിറങ്ങിയില്ലെങ്കിൽ വലിയ തിരക്കുണ്ടാകും. അതിനാൽ അനധികൃതമായി തങ്ങുന്നവരെ പോലീസ് ഒഴിപ്പിക്കുന്നുണ്ട്.
വനംവകുപ്പുകാർ 120
മകരവിളക്കുദിവസം രാവിലെ കാനനപാത അടയ്ക്കും. അവിടെ ജോലിചെയ്യുന്ന വനംവകുപ്പ് ജീവനക്കാരെ സന്നിധാനത്തും പരിസരത്തുമായി വിന്യസിക്കും. പമ്പ, സന്നിധാനം, പുല്ലുമേട്, പൊന്നമ്പലമേട് എന്നിവിടങ്ങളിലായി 120 ഉദ്യോഗസ്ഥർ ഉണ്ടാകും.
മകരവിളക്കിന് 1000 കെഎസ്ആർടിസി ബസ്
: മകരവിളക്ക് ഉത്സവത്തിനായുള്ള യാത്ര സുഗമമാക്കാൻ കെഎസ്ആർടിസി. 1000 ബസ് സർവീസിനൊരുക്കിയെന്ന് അധികൃതർ അറിയിച്ചു. ഇപ്പോൾ പ്രതിദിനം പമ്പ-നിലയ്ക്കൽ റൂട്ടിൽ 160 ചെയിൻ സർവീസുണ്ട്. തിരക്ക് വർധിച്ചാൽ 250 ബസ് കൂടുതലായി സർവീസ് നടത്തും. ഇപ്പോൾ 290 കണ്ടക്ടർമാരും 310 ഡ്രൈവർമാരും ഡ്യൂട്ടിക്കുണ്ട്. തിരക്ക് വർധിച്ചാൽ അധികബസുകളും ആവശ്യമായ ഉദ്യോഗസ്ഥരെയും വിന്യസിക്കുമെന്നും കെഎസ്ആർടിസി അധികൃതർ അറിയിച്ചു.
ഹിൽടോപ്പിൽ സ്വകാര്യ പാർക്കിങ് ഇല്ല
തിങ്കളാഴ്ച രാവിലെ എട്ടുമുതൽ വ്യാഴാഴ്ച ഉച്ചയ്ക്ക് 12 വരെ ഹിൽടോപ്പിൽ സ്വകാര്യവാഹനങ്ങളുടെ പാർക്കിങ് നിരോധിച്ചു. കെഎസ്ആർടിസി ബസുകൾക്കും സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായുള്ള വാഹനങ്ങൾക്കുംമാത്രമേ പാർക്കിങ്ങിന് അനുമതിയുള്ളൂ. സ്വകാര്യവാഹനങ്ങൾ നിലയ്ക്കലിൽ പാർക്കുചെയ്യണം. മകരജ്യോതിദർശനം കഴിഞ്ഞ് ഭക്തർ തിരിച്ചെത്തുന്നതോടെ പമ്പയിൽനിന്ന് നിലയ്ക്കലേക്ക് കെഎസ്ആർടിസി ചെയിൻ സർവീസ് നടത്തും.
പ്രാസാദശുദ്ധിക്രിയകൾ ഇന്ന് തുടങ്ങും
: മകരവിളക്കിന് മുന്നോടിയായി ശബരിമല സന്നിധാനത്ത്, തിങ്കളാഴ്ച വൈകീട്ട് അഞ്ചോടെ പ്രാസാദശുദ്ധിക്രിയകൾ തുടങ്ങും. ചൊവ്വാഴ്ച രാവിലെ ഉഷഃപൂജയ്ക്കുശേഷം ബിംബശുദ്ധി. തുടർന്ന് നെയ്യഭിഷേകം പുനരാരംഭിക്കും. ദർശനത്തിന് തടസ്സമില്ല. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാർമികത്വത്തിലാണ് ശുദ്ധിക്രിയകൾ.
Content Highlights: Sabarimala Makara Vilakku: Enhanced Security Measures and Pilgrim Facilitation Unveiled
Published: 12 Jan 2026, 08:08 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented