തിരുവനന്തപുരം: തന്‍റെ രാഷ്ട്രീയത്തെ കഴിഞ്ഞദിവസംവരെ ചതിക്കുകയോ അതിനെതിരേ പ്രവർത്തിക്കുകയോ ചെയ്തിട്ടില്ലെന്ന് സിപിഎം വിട്ട് ബിജെപിയിലെത്തിയ മുൻ എംഎൽഎ എസ്. രാജേന്ദ്രൻ. ഉദ്രവിക്കരുത് എന്ന് പലവട്ടം ആവശ്യപ്പെട്ടിരുന്നു. വേട്ടയാടുകയും അവഗണിക്കുകയും ചെയ്യുന്നു. പലതും സഹിച്ചെന്നും അദ്ദേഹം പറഞ്ഞു.
ഇടുക്കി ജില്ലയിലെ പ്രശ്‌നങ്ങൾ ഉൾപ്പെടെ ഹൈറേഞ്ചിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാരിന്റെ ഇടപെടൽ ആവശ്യമാണെന്ന് കണക്കാക്കിയതിന്റെ അടിസ്ഥാനത്തിലാണ് ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെ വന്ന് കാണുകയും സംസാരിക്കുകയും ചെയ്തത്. അദ്ദേഹം ഇക്കാര്യങ്ങളിൽ ഉറപ്പ് നൽകുകയും രാഷ്ട്രീയമായ ഇടപെടലുണ്ടാകും എന്ന് പറഞ്ഞതിനെ തുടർന്നാണ് പുതിയ രാഷ്ട്രീയപ്രവർത്തനത്തിലേക്ക് കടന്നത്. ആരേയും പ്രസ്ഥാനങ്ങളിൽനിന്നോ മറ്റോ അടർത്തി പോകണമെന്നുള്ള ആഗ്രഹമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരുവനന്തപുരത്തെത്തി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെ കണ്ടാണ് എസ്. രാജേന്ദ്രൻ ബിജെപി അംഗത്വം സ്വീകരിച്ചത്. ഇടുക്കിയിൽനിന്നുള്ള സിപിഐ നേതാവ് ഗുരുനാഥൻ, സിപിഎം പ്രവർത്തകൻ സന്തോഷ് എന്നിവരും രാജേന്ദ്രനൊപ്പം അംഗത്വം സ്വീകരിച്ചു. കഴിഞ്ഞ കുറച്ചുനാളുകളായി എസ്. രാജേന്ദ്രൻ ബിജെപിയിൽ ചേരുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ഒരു മാസത്തോളമായി ബിജെപി നേതൃത്വവുമായി സജീവ ചർച്ചയിലായിരുന്നു രാജേന്ദ്രൻ. നേരത്തെ തിരുവനന്തപുരത്ത് എത്തി രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ചയും നടത്തിയിരുന്നു.
Content Highlights: Former Kerala MLA S. Rajendran, who left CPM, has joined the BJP
Published: 18 Jan 2026, 05:09 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented