
കൊച്ചി: ലഹരി മാഫിയകളുടെ പിന്നിൽ ശക്തമായ ശൃംഖല പ്രവർത്തിക്കുന്നുണ്ട്, ആ ശൃംഖലയ്ക്കെതിരെയാണ് ആഭ്യന്തര മന്ത്രിയുടെ പോരാട്ടമെന്നും അതുകൊണ്ടുതന്നെ കുടുംബമെന്ന നിലയിൽ അദ്ദേഹത്തിന്റെ സുരക്ഷയെക്കുറിച്ച് ഇപ്പോൾ ആശങ്കയുണ്ടെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ മകൻ രോഹിത്ത് ചെന്നിത്തല. അതേസമയം ലഹരിക്കെതിരായ പ്രവർത്തനത്തിൽ എന്ത് എതിർപ്പുകൾ ഉണ്ടായാലും അതെല്ലാം മറികടന്ന് മുന്നോട്ട് തന്നെ പോകുമെന്നും രോഹിത്ത് ചെന്നിത്തല പറഞ്ഞു. മാതൃഭൂമി ഡോട്ട്കോമിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു രോഹിത്ത് ചെന്നിത്തല.
ഒരു ഔദ്യോഗിക പദവി പോലും ഇല്ലാതിരുന്ന കാലത്ത് തന്നെ പ്രൗഡ് കേരള പോലുള്ള ലഹരിവിരുദ്ധ ക്യാമ്പയിനുകൾക്ക് നേതൃത്വം നൽകുകയും പ്രവർത്തിക്കുകയും ചെയ്ത വ്യക്തിയാണ് അദ്ദേഹം. അതുകൊണ്ടുതന്നെ അധികാരവും ഉത്തരവാദിത്തവും ലഭിച്ചാൽ ലഹരിക്കെതിരേ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് നേരത്തേ തന്നെ ഉറപ്പുണ്ടായിരുന്നു. കേരളത്തിൽ മാത്രമല്ല ലോകമെമ്പാടുമുള്ള വലിയൊരു വിപത്താണ് ലഹരി. അതിന് പിന്നിൽ ശക്തമായ ശൃംഖല പ്രവർത്തിക്കുന്നുണ്ട്. ആ ശൃംഖലയ്ക്കെതിരെയാണ് ആഭ്യന്തര മന്ത്രിയുടെ പോരാട്ടം. അതൊരു ചെറിയ കാര്യമല്ല. അതുകൊണ്ടുതന്നെ കുടുംബമെന്ന നിലയിൽ അദ്ദേഹത്തിന്റെ സുരക്ഷയിൽ ഇപ്പോൾ ആശങ്കയുണ്ട്. അദ്ദേഹത്തിന്റെ സുരക്ഷ കൂട്ടണമെന്ന് ചില ആളുകൾ ഞങ്ങളോട് വിളിച്ചു പറയാറുണ്ട്. അതുകൊണ്ട് തന്നെ ഞങ്ങളും അദ്ദേഹത്തോട് ഇക്കാര്യം പറഞ്ഞിട്ടുണ്ട്. പക്ഷേ എവിടെനിന്ന് എന്ത് എതിർപ്പ് ഉണ്ടായാലും അതെല്ലാം മറികടന്ന് അദ്ദേഹം മുന്നോട്ട് തന്നെ പോകുമെന്നും രോഹിത്ത് ചെന്നിത്തല പറഞ്ഞു.
ഓപ്പറേഷൻ തൂഫാൻ ആരംഭിക്കുന്നതിന് മുമ്പ് തന്നെ പ്രാരംഭ പ്രവർത്തനങ്ങളിൽ ഭാഗമായിരുന്നു. ഇന്ന് ലഹരി ഉപയോഗിച്ചാൽ തൂഫാനടിക്കും അല്ലെങ്കിൽ തൂഫാൻപിടിക്കും എന്നൊരു പേടി ജനങ്ങൾക്ക് വന്നിട്ടുണ്ട്. അത് നല്ല കാര്യമാണ്. കൂടാതെ ലഹരിയുടെ ശൃംഖലയിൽപ്പെട്ടുപോയവരുടെ തിരിച്ചുവരവ് വളരെ പ്രയാസമാണ്. അതുകൂടി മനസിലാക്കിയാണ് അദ്ദേഹം തൂഫാൻ കെയർ എന്ന പദ്ധതികൂടി അരംഭിച്ചത്. അത് കേരളത്തിലെ ആശുപത്രികളും സാമൂഹിക സാംസ്കാരിക സംഘടനകളും ഏറ്റെടുക്കുകയും ചെയ്തു. ബോധവത്കരണത്തിലൂടെയും പുനരധിവസിപ്പിക്കലിലൂടെയും മാത്രമേ ലഹരിയെ തുരത്താൻ കഴിയൂ. അതാണ് ഇന്ന് അദ്ദേഹം ഏറ്റെടുത്തിരിക്കുന്ന വലിയ ദൗത്യം.
ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന ഒരു വ്യക്തിയായതുകൊണ്ട് തന്നെ ലഹരിക്ക് അടിമപ്പെട്ട വ്യക്തികളെ കാണാറുണ്ട്. വലിയൊരു വിപത്താണ് ലഹരി. ലഹരിക്കെതിരായ പ്രവർത്തനത്തിൽ അച്ഛനൊപ്പം തന്നെ പ്രവർത്തിക്കുന്നു എന്നത് അഭിമാനകരമായ കാര്യമാണ്. കൂടാതെ ഈ പ്രവർത്തനങ്ങൾക്ക് കുടുംബത്തിന്റെ വലിയ പിന്തുണയുണ്ട്. എനിക്ക് രണ്ട് ആൺകുട്ടികളാണ്. ഇപ്പോൾ രണ്ടാമത്തെ മകൻ ജനിച്ച സന്തോഷം കൂടിയുണ്ട്. വളർന്നു വരുന്ന എന്റെ രണ്ട് മക്കൾ ഒരിക്കലും ഇതിലേക്ക് വീഴരുതെന്ന് ആഗ്രഹിക്കുന്ന ഒരു അച്ഛൻകൂടിയാണ് ഞാൻ. അതുകൊണ്ട് തന്നെ ആഭ്യന്തമന്ത്രിക്കൊപ്പം ലഹരിക്കെതിരായ പ്രവർത്തനങ്ങളിൽ താനും പങ്കാളിയാകും.- രോഹിത്ത് ചെന്നിത്തല പറഞ്ഞു.
Content Highlights: Rohith Chennithala discusses the anti-drug campaign, Operation Toofan, and concerns regarding his father's safety. R
Published: 08 Aug 2026, 12:37 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented