തിരുവനന്തപുരം: കോവിഡ് 19 കേസുകള്‍ താരതമ്യേനെ കുറവുള്ള പത്തനംതിട്ട, എറണാകുളം, കൊല്ലം ജില്ലകളെ പ്രത്യേക മേഖലയായി കണക്കാക്കി നിയന്ത്രണങ്ങള്‍ തുടരാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
പത്തനംതിട്ടയില്‍ ആറും എറണാകുളം ജില്ലയില്‍ മൂന്നും കൊല്ലത്ത് അഞ്ചും കോവിഡ് 19 കേസുകളാണുള്ളത്. ഹോട്ട് സ്പോട്ടുകളായി കേന്ദ്രം കണ്ടെത്തിയിട്ടുള്ള പത്തനംതിട്ട, എറണാകുളും ജില്ലകള്‍ ഈ മേഖലയിലാണ് ഉള്‍പ്പെടുന്നത്.
ഈ ജില്ലകളില്‍ ഏപ്രില്‍ 24 വരെ കടുത്ത നിയന്ത്രണങ്ങളോടെ ലോക്ക്ഡൗണ്‍ തുടരും. ഈ ജില്ലകളിെ ഹോട്ട് സ്പോട്ടുകളായ പ്രദേശങ്ങള്‍ പ്രത്യേകം കണ്ടെത്തി അടച്ചിടും. ഏപ്രില്‍ 24 നുശേഷം അപ്പോഴത്തെ സ്ഥിതിഗതികള്‍ വിലയിരുത്തി സാഹചര്യത്തിനനുസരിച്ച് ചില ഇളവുകള്‍ അനുവദിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന് കൊറോണ അവലോകന യോഗത്തിനുശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വീടിന് പുറത്തിറങ്ങുന്നവരെല്ലാം മാസ്ക് ധരിച്ചിരിക്കണം. എല്ലാ സ്ഥലത്തും സാനിറ്റൈസറും കൈ കഴികാനുള്ള സൗകര്യവും ഒരുക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍
സംസ്ഥാനത്ത് ഇന്ന് 7 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 27 പേര് രോഗമുക്തരായി | Read More..
നാല് ജില്ലകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍, സംസ്ഥാനത്തെ നാല് മേഖലകളാക്കി തിരിക്കും| Read More..
കോവിഡ് പ്രതിരോധത്തിനായി സ്വകാര്യ ആശുപത്രികളുടെ സഹായം തേടും: മുഖ്യമന്ത്രി | Read More..
തൊഴില്‍ മേഖലകള്‍ക്ക് ഇളവുകള്‍, മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കാം | Read More..
ഏപ്രില്‍ 20ന് ശേഷം ഒറ്റ, ഇരട്ട അക്ക വാഹനങ്ങള്‍ പുറത്തിറക്കാന്‍ ക്രമീകരണം- മുഖ്യമന്ത്രി | Read More..
തൊഴിലുറപ്പ് ജോലികള്‍ പുനഃരാരംഭിക്കാം; പക്ഷേ, കൂട്ടംകൂടിയുള്ള പണി വേണ്ട | Read More..
കോവിഡ് 19 കേസുകള്‍ കുറവുള്ള അഞ്ച് ജില്ലകളില്‍ സാധാരണ ജീവിതം ഭാഗികമായി അനുവദിക്കും| Read More..
പ്രവാസികള്‍ക്ക് മൂന്ന് ശതമാനം പലിശയില്‍ സ്വര്‍ണപണയ വായ്പ നല്‍കും | Read More..
Coontent Highlights: Restrictions will continue in Pathanamthitta, Ernakulam, Kollam districts till April 24 - CM
Published: 16 Apr 2020, 06:51 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented