കാന്തപുരത്തിനും വെള്ളാപ്പള്ളിക്കും ഡോക്‌ടറേറ്റ് നൽകണമെന്ന് കാലിക്കറ്റിൽ പ്രമേയം; ഇടതില്‍ ഭിന്നത


കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, വെള്ളാപ്പള്ളി നടേശൻ |ഫോട്ടോ:മാതൃഭൂമി

തേഞ്ഞിപ്പലം: കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍, വെള്ളാപ്പള്ളി നടേശന്‍ എന്നിവര്‍ക്ക് ഡോക്ടറേറ്റ് (ഡി.ലിറ്റ്) നല്‍കണമെന്ന് കാലിക്കറ്റ് സര്‍വകലാശാലാ സിന്‍ഡിക്കേറ്റില്‍ പ്രമേയം. ഇടത് അനുകൂലിയായ സിന്‍ഡിക്കേറ്റംഗം ഇ. അബ്ദുറഹീമാണ് കഴിഞ്ഞദിവസം പ്രമേയം അവതരിപ്പിച്ചത്. വൈസ് ചാന്‍സലറുടെ അനുവാദത്തോടെയായിരുന്നു ഇത്. എന്നാല്‍, പ്രമേയം അംഗീകരിക്കുന്നതു സംബന്ധിച്ച് ഇടതുപക്ഷ അംഗങ്ങള്‍ക്കിടയില്‍ത്തന്നെ ഭിന്നതയുണ്ടായി.

സമൂഹത്തിനാകെ പ്രയോജനപ്പെടുംവിധം വിദ്യാഭ്യാസരംഗത്ത് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരാണ് ഇരുവരുമെന്ന് പ്രമേയത്തില്‍ പറയുന്നു.

മറ്റു രാജ്യങ്ങളുമായി ആശയവിനിമയം നടത്തി കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ പുതുതലമുറ കോഴ്സുകള്‍ കേരളത്തിന്റെ വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാക്കുന്നു. നൂറുകണക്കിന് വിദ്യാഭ്യാസസ്ഥാപനങ്ങള്‍ പടുത്തുയര്‍ത്തി ഇന്നും ഈ മേഖലയില്‍ സജീവമാണ് വെള്ളാപ്പള്ളി നടേശന്‍.

ഇരുവരുടെയും പ്രൊഫൈലുകള്‍ ഡി.ലിറ്റ് നല്‍കുന്നതിനായി നിയമിക്കപ്പെട്ട ഉപസമിതി പഠിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.

എന്നാല്‍, പ്രമേയം പിന്‍വലിക്കണമെന്ന് ഒരുവിഭാഗം സിന്‍ഡിക്കേറ്റംഗങ്ങള്‍ ആവശ്യപ്പെട്ടു. വി.സി.യുടെ അനുവാദത്തോടെ അവതരിപ്പിച്ച പ്രമേയം അംഗീകരിക്കണമെന്ന് അബ്ദുറഹീമും ആവശ്യപ്പെട്ടു.

ഭിന്നതയെത്തുടര്‍ന്ന് ഡി.ലിറ്റ് നല്‍കാനുള്ളവരെ കണ്ടെത്താന്‍ രൂപവത്കരിച്ച ഉപസമിതിയുടെ പരിഗണനയ്ക്കായി പ്രമേയം കൈമാറാന്‍ തീരുമാനിച്ചു. ഡോ. വിജയരാഘവന്‍, ഡോ. വിനോദ്കുമാര്‍, ഡോ. റഷീദ് അഹമ്മദ് എന്നിവരടങ്ങുന്നതാണ് ഉപസമിതി.

മുന്‍ വി.സി.ക്കെതിരായ വിജിലന്‍സ് അന്വേഷണം: പുനഃപരിശോധന ആവശ്യപ്പെടും
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ മുന്‍ വി.സി. ഡോ.എം. അബ്ദുല്‍ സലാമിനെതിരേ വിജിലന്‍സ് അന്വേഷണം ആവശ്യമില്ലെന്ന സര്‍ക്കാര്‍ തീരുമാനത്തില്‍ പുനഃപരിശോധന ആവശ്യപ്പെട്ട് വകുപ്പ് മന്ത്രിയെ കാണാന്‍ സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു. സര്‍ക്കാരിന്റെ അറിയിപ്പ് പരിഗണിച്ചാണ് തിങ്കളാഴ്ചത്തെ സിന്‍ഡിക്കേറ്റ് യോഗത്തിന്റെ തീരുമാനം.

വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് 2020-ലാണ് സിന്‍ഡിക്കേറ്റ് സര്‍ക്കാറിന് കത്ത് നല്‍കിയത്. പരിശോധനയില്‍ വി.സി.ക്കെതിരേ അന്വേഷണം ആവശ്യമില്ലെന്ന സര്‍ക്കാര്‍ തീരുമാനം ആന്റി കറപ്ഷന്‍ ബ്യൂറോ ഡയറക്ടര്‍ സര്‍വകലാശാലാ രജിസ്ട്രാറെ കഴിഞ്ഞ മാസം അറിയിച്ചു. സലാം നിയമവിരുദ്ധമായി നിയമനവും സാമ്പത്തിക ഇടപാടും നടത്തിയെന്ന പരാതിയില്‍ അന്വേഷണം വേണമെന്നാണ് സിന്‍ഡിക്കേറ്റ് നിലപാട്. 2011 ഓഗസ്റ്റ് 12-നും 2015 ഫെബ്രുവരി 28-നും ഇടയില്‍ ഇദ്ദേഹം അഴിമതി നടത്തിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍വകലാശാല സര്‍ക്കാരിനെ സമീപിച്ചത്.

മലയാള പഠനവിഭാഗം പ്രൊഫസര്‍ നിയമനം സംബന്ധിച്ച പരാതികള്‍ ഹൈക്കോടതിയുടെ തീര്‍പ്പിനുശേഷം പരിഗണിക്കും. തൃശ്ശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ വിദ്യാര്‍ഥിനിയുടെ ലൈംഗികാതിക്രമ പരാതിയില്‍ അസി. പ്രൊഫസര്‍ എസ്. സുനില്‍കുമാറിനെതിരേ അന്വേഷണറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കും.

മറ്റു തീരുമാനങ്ങള്‍
:വയനാട് ചെതലയത്തുള്ള ഗോത്രവര്‍ഗ ഗവേഷണ പഠനകേന്ദ്രത്തില്‍ (ഐ.ടി.എസ്.ആര്‍.) അടിസ്ഥാന സൗകര്യവികസനത്തിന് 17.02 ലക്ഷം രൂപയുടെ ഭരണാനുമതി.

:വനിതാ ഹോസ്റ്റലിലേക്ക് വെള്ളമെത്തിക്കുന്നതിനുള്ള പമ്പിങ് ലൈന്‍ സംവിധാനത്തിന് അഞ്ചുലക്ഷം.

:അഗ്‌നിരക്ഷാസംവിധാനം ഒരുക്കാന്‍ 4.02 ലക്ഷം രൂപയും വനിതാ ഹോസ്റ്റലിന്റെ മുറ്റം നവീകരണത്തിന് എട്ടുലക്ഷം രൂപയും

:കാന്റീന്‍ പരിസരത്തുള്ള ബയോഗ്യാസ് പ്ലാന്റ് നവീകരണത്തിന് തുക അനുവദിച്ചു.

Content Highlights: Resolution in Calicut university to grant doctorates to Kanthapuram and Vellapalli


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


12:13

സിജുവിന് ഇനി കുടവയറുള്ള വേഷം കിട്ടട്ടെ- അജു വർഗീസ് | Saturday Night Team Talkies

Sep 29, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022

Most Commented