തേഞ്ഞിപ്പലം: പ്രശസ്ത സംവിധായകൻ സത്യൻ അന്തിക്കാട്, വ്യവസായ പ്രമുഖൻ പി.കെ. അഹമ്മദ് എന്നിവർക്ക് ഡി. ലിറ്റും ശാസ്ത്രജ്ഞനും പദ്മഭൂഷൻ ജേതാവുമായ ഡോ. ഇ.ഡി. ജെമ്മിസിനെ ഡോക്ടർ ഓഫ് സയൻസും നൽകി ആദരിക്കാൻ കാലിക്കറ്റ് സർവകലാശാല തീരുമാനിച്ചു. വ്യാഴാഴ്ചചേർന്ന സിൻഡിക്കേറ്റ് യോഗം ചാൻസലറായ ഗവർണറോട് ഇക്കാര്യം ശുപാർശ ചെയ്തു.

To advertise here,

പുതിയ സർക്കാർ പ്രതിനിധികൾ ആദ്യമായി പങ്കെടുത്ത സിൻഡിക്കേറ്റ് യോഗത്തിലാണ് തീരുമാനം.

ചലച്ചിത്ര സംവിധായകൻ, തിരക്കഥാകൃത്ത്, ഗാനരചയിതാവ് തുടങ്ങിയ മേഖലകളിൽ പ്രശസ്തനായ സത്യൻ അന്തിക്കാട് ഒരു ദേശീയ അവാർഡും അഞ്ച് സംസ്ഥാന അവാർഡുകളും നേടിയിട്ടുണ്ട്.

ഉരുക്ക് വ്യവസായരംഗത്തെ പ്രമുഖ കമ്പനിയായ പി.കെ. ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ചെയർമാനാണ് പി.കെ. അഹമ്മദ്.

ഇ.ഡി. ജെമ്മിസ് തിരുവനന്തപുരം ഐസറിന്റെ സ്ഥാപക ഡയറക്ടറും അപ്ലൈഡ് തിയറിറ്റിക്കൽ കെമിസ്ട്രി പ്രൊഫസറുമാണ്. ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമിയുടെ യങ് സയന്റിസ്റ്റ് പുരസ്കാരം, ശാന്തിസ്വരൂപ് ഭട്നഗർ ഉൾപ്പെടെ നിരവധി അവാർഡുകൾ നേടിയിട്ടുണ്ട്.