ആലപ്പുഴ: പൊതുവിഭാഗത്തിലെ റേഷന്കാര്ഡ്, മുന്ഗണനാ വിഭാഗത്തിലേക്കു മാറ്റാനുള്ള അപേക്ഷ സ്വീകരിക്കുന്ന തീയതി 28 വരെ നീട്ടി. ലക്ഷത്തോളം ഒഴിവുണ്ടായിട്ടും അപേക്ഷകര് തീരെക്കുറവായതാണ് തീയതി നീട്ടാന് കാരണം.
നീല (എന്പിഎസ്), വെള്ള (എന്പിഎന്എസ്) കാര്ഡുകാര്ക്ക് മുന്ഗണനാ വിഭാഗത്തില്പ്പെട്ട പിങ്ക് (പിഎച്ച്എച്ച്) കാര്ഡിലേക്ക് മാറാനുള്ള അപേക്ഷ നല്കാന് സെപ്റ്റംബര് 22 മുതല് ഒക്ടോബര് 20 വരെയാണ് സമയം അനുവദിച്ചത്. ഒരുമാസത്തോളം നല്കിയിട്ടും 14,000 അപേക്ഷ മാത്രമാണ് ലഭിച്ചത്.
മുന്ഗണനയിലേക്കു പരിഗണിക്കപ്പെടണമെങ്കില് ഒട്ടറെ സര്ട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം നല്കണം. ഇതു കിട്ടാനുള്ള കാലവിളംബം മൂലം ഒട്ടേറെപ്പേര്ക്ക് അപേക്ഷിക്കാന് കഴിയാത്ത സ്ഥിതിയുണ്ടായി. തീയതി നീട്ടണമെന്നാവശ്യപ്പെട്ട് ചിലര് മുഖ്യമന്ത്രിക്കടക്കം അപേക്ഷ നല്കി. ഇതു പരിഗണിച്ചാണ് ഭക്ഷ്യവകുപ്പ് തീയതി നീട്ടിയത്.
ഓരോ അപേക്ഷകന്റെയും മാര്ക്ക് കണക്കാക്കിയാണ് കാര്ഡ് നല്കേണ്ടതിന്റെ മുന്ഗണന നിശ്ചയിക്കുന്നത്. ആളു കുറവായാല് മാനദണ്ഡം നോക്കാതെ കാര്ഡ് അനുവദിക്കാനുള്ള സാധ്യതയുമുണ്ട്. അതിനാല്, സര്ട്ടിഫിക്കറ്റുകളും മുഴുവന് രേഖകളും ലഭിക്കാത്തവരുടെ അപേക്ഷകളും അക്ഷയകേന്ദ്രങ്ങള് ഓണ്ലൈനായി നല്കുന്നുണ്ട്.
ഹാജരാക്കേണ്ട രേഖകള്
*ആശ്രയ വിഭാഗം: ഗ്രാമപ്പഞ്ചായത്തു സെക്രട്ടറിയുടെ സാക്ഷ്യപത്രം
*ഡയാലിസിസ് ഉള്പ്പെടെ ഗുരുതര, മാരക രോഗം ഉള്ളവര്: ചികിത്സാരേഖകളുടെ പകര്പ്പ്
*പട്ടിക ജാതി-വര്ഗം: തഹസില്ദാരുടെ ജാതി സര്ട്ടിഫിക്കറ്റ്
*ഗൃഹനാഥ വിധവയാണെങ്കില്: വില്ലേജ് ഓഫീസറുടെ നോണ് റീമാരേജ് സര്ട്ടിഫിക്കറ്റ്, നിലവിലെ പെന്ഷന് രേഖകള്
*സ്വന്തമായി സ്ഥലമില്ലാത്തവര്: വില്ലേജ് ഓഫീസറുടെ ഭൂരഹിത സര്ട്ടിഫിക്കറ്റ്
*2009-ലെ ബിപിഎല് പട്ടികയില് ഉള്പ്പെട്ടിട്ടില്ലാത്ത, ഉള്പ്പെടാന് അര്ഹതയുള്ളവര്: ഗ്രാമപ്പഞ്ചായത്തു സെക്രട്ടറിയുടെ സാക്ഷ്യപത്രം
*ഏതെങ്കിലും ഭവനപദ്ധതി പ്രകാരം വീടു ലഭിച്ചിട്ടുണ്ടെങ്കില്: വീടു നല്കിയ വകുപ്പിന്റെ സാക്ഷ്യപത്രം
*റേഷന്കാര്ഡില് രേഖപ്പെടുത്തിയ വരുമാനത്തില് കുറവുണ്ടെങ്കില്: വരുമാന സര്ട്ടിഫിക്കറ്റ്
*റേഷന്കാര്ഡില് നല്കിയിട്ടുള്ള കെട്ടിട വിസ്തീര്ണത്തില് കുറവുണ്ടെങ്കില്: വീടിന്റെ വിസ്തീര്ണം കാണിക്കുന്ന പഞ്ചായത്തു സെക്രട്ടറിയുടെ സാക്ഷ്യപത്രം
*2009-ലെ ബിപിഎല് പട്ടികയില് ഉള്പ്പെട്ട കുടുംബമാണെങ്കില്: പഞ്ചായത്തു സെക്രട്ടറിയുടെ സാക്ഷ്യപത്രം
*സ്വന്തമായി വീടില്ലെങ്കില്: പഞ്ചായത്തു സെക്രട്ടറിയുടെ ഭവനരഹിത സാക്ഷ്യപത്രം
*ഭിന്നശേഷിക്കാര്: ഭിന്നശേഷി തെളിയിക്കുന്ന മെഡിക്കല്/ഡിസെബിലിറ്റി സര്ട്ടിഫിക്കറ്റ്.
Content Highlights: Ration cardholders can now apply to change from general to priority categories until October 28th in Alappuzha due to low application numbers. Necessary documents listed.
Published: 19 Oct 2025, 07:39 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented