
കാളികാവ്: പൊതുവിതരണസമ്പ്രദായം കൂടുതൽ സുതാര്യമാക്കുന്നതിന്റെ ഭാഗമായി കേന്ദ്രസർക്കാർ വിവിധ പരിഷ്കാരങ്ങൾ നിർദേശിച്ചു.
ആറുമാസത്തിലേറെയായി റേഷൻ വാങ്ങാത്ത കാർഡുകൾ കണ്ടെത്തി മരവിപ്പിക്കുക, കാർഡിലെ അംഗങ്ങളുടെ വിവരങ്ങൾ പരിശോധിക്കുക തുടങ്ങിയവയാണ് പ്രധാന നിർദേശങ്ങൾ. ഒരാൾ ഒന്നിലേറെ റേഷൻ കാർഡുകളിൽ അംഗമായിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും എല്ലാ കാർഡുകളിലും മൊബൈൽ ഫോൺ നമ്പർ ചേർക്കണമെന്നും നിർദേശമുണ്ട്.
ഇതിന്റെ ഭാഗമായി കേരളത്തിൽ ആറുമാസത്തിലേറെയായി റേഷൻ വാങ്ങാത്ത 6,06,773 കാർഡുകൾ മരവിപ്പിക്കും. ആദ്യഘട്ടത്തിൽ 44,279 മുൻഗണനാ കാർഡുകളാണ് മരവിപ്പിക്കുക. ഇതിൽ 5,370 മഞ്ഞ കാർഡുകളും 38,909 പിങ്ക് കാർഡുകളുമുണ്ട്.
പിന്നാലെ, മുൻഗണനേതര വിഭാഗത്തിൽ ആറുമാസത്തിലേറെയായി റേഷൻ വാങ്ങാത്ത 5,62,494 കാർഡുകളും മരവിപ്പിക്കും. ഇതിൽ 4,40,811 വെള്ള കാർഡുകളും 1,21,683 നീല കാർഡുകളുമാണുള്ളത്. മരവിപ്പിക്കുന്ന കാർഡിലെ എല്ലാ അംഗങ്ങളും മൂന്നുമാസത്തിനകം ഇ-കെവൈസി പൂർത്തിയാക്കിയാൽ വീണ്ടും റേഷൻ വാങ്ങാം.
എല്ലാ റേഷൻ കാർഡുകളിലും അംഗങ്ങളുടെ മൊബൈൽ ഫോൺ നമ്പർ ചേർക്കണം. സെപ്റ്റംബർ 30-നകം അക്ഷയ കേന്ദ്രങ്ങൾ, സിറ്റിസൺ പോർട്ടൽ, ജനസേവാ കേന്ദ്രങ്ങൾ എന്നിവവഴി നമ്പർ ചേർക്കാം. ഇതിൽ വീഴ്ച വരുത്തിയാലും നടപടിയുണ്ടാകും.
Published: 20 Sept 2026, 09:30 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented