ന്യൂഡൽഹി: കഴിഞ്ഞ ആറ് മാസമായി റേഷൻ ആനുകൂല്യങ്ങൾ കൈപ്പറ്റാത്ത 1.58 കോടി നിർജീവ റേഷൻ കാർഡുകൾ ഒക്ടോബർ മുതൽ കേന്ദ്രസർക്കാർ താത്കാലികമായി നിഷ്‌ക്രിയമാക്കുന്നു. പൊതുവിതരണ ശൃംഖലയിലെ ക്രമക്കേടുകൾ തടയുന്നതിനും വ്യാജവും അർഹതയില്ലാത്തതുമായ കാർഡുകൾ ഒഴിവാക്കുന്നതിനാണ് ഈ നടപടി.
കഴിഞ്ഞ ആറ് മാസമായി റേഷൻ ധാന്യങ്ങൾ കൈപ്പറ്റാത്ത 'സൈലന്റ് റേഷൻ കാർഡുകൾ' ആണ് ആദ്യഘട്ടത്തിൽ നിഷ്‌ക്രിയമാക്കുന്നത്. ഇവരുടെ വിവരങ്ങൾ ഡാറ്റാബേസിൽനിന്ന് ഉടനടി നീക്കംചെയ്യില്ല. കാർഡുടമകൾക്ക് തങ്ങളുടെ അർഹത തെളിയിക്കുന്നതിനായി മൂന്ന് മാസത്തെ സമയപരിധി അനുവദിക്കും. ഈ കാലയളവിനുള്ളിൽ ഇ-കെവൈസി പ്രക്രിയ വിജയകരമായി പൂർത്തിയാക്കുന്നവരുടെ റേഷൻ കാർഡുകൾ പുനഃസ്ഥാപിച്ചു നൽകും.
അർഹരായ ഗുണഭോക്താക്കൾക്ക് മാത്രമാണ് ഭക്ഷ്യധാന്യങ്ങൾ ലഭിക്കുന്നതെന്ന് ഉറപ്പാക്കാനും മരണപ്പെട്ടവരുടെയോ താമസം മാറിയവരുടെയോ പേരിൽ നടക്കുന്ന ചോർച്ചകൾ തടയാനുമാണ് സർക്കാർ ഈ ശുദ്ധീകരണം നടത്തുന്നത്.
ഡിജിറ്റലൈസേഷൻ, ആധാർ സീഡിങ്, ഇ-കെവൈസി എന്നിവയിലൂടെ ഇതുവരെ 5.8 കോടി റേഷൻ കാർഡുകൾ സിസ്റ്റത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് ഭക്ഷ്യ മന്ത്രാലയം അറിയിച്ചു. 'സ്മാർട്ട്-പിഡിഎസ്' പദ്ധതിവഴി നടപ്പാക്കുന്ന ഈ പ്രക്രിയയിൽ ജൂലൈ 30 വരെയുള്ള കണക്കനുസരിച്ച് 90.64 ശതമാനം ഇ-കെവൈസി പൂർത്തീകരണം കൈവരിച്ചിട്ടുണ്ട്.
Content Highlights: 1.58 crore silent ration cards will be deactivated starting October., Cards not used for the last 6 months are targeted in the first phase., A 3-month window is provided for cardholders to complete e-KYC and restore cards., The move aims to prevent irregularities and ensure food grains reach eligible beneficiaries.
Published: 29 Sept 2026, 04:46 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented