തിരുവനന്തപുരം: വിദേശത്തുനിന്ന് പ്രവാസികളെ തിരിച്ചെത്തിക്കാന്‍ കഴിയുന്ന സാഹചര്യമുണ്ടായാല്‍ രണ്ടു ലക്ഷം പേരെ ക്വാറന്റൈന്‍ ചെയ്യുന്നതിനുള്ള  സംവിധാനം സംസ്ഥാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതില്‍ കൂടുതല്‍ പേര്‍ തിരിച്ചെത്തിയാലും അവരെയെല്ലാം സ്വീകരിക്കാനും സുരക്ഷിതമായി പാര്‍പ്പിക്കാനുമുള്ള പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

To advertise here,

കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക വിമാനം ഏര്‍പ്പെടുത്തിയാല്‍ പ്രായം ചെന്നവര്‍, ഗര്‍ഭിണികള്‍, കോവിഡ് 19 ഒഴികെയുള്ള മറ്റുരോഗങ്ങള്‍ക്ക് ചികിത്സ തേടുന്നവര്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കേണ്ടിവരും. പ്രവാസികള്‍ നാട്ടിലെത്തിയാല്‍ അവരെ ക്വാറന്റൈന്‍ ചെയ്യുന്നതു മുതല്‍ വീട്ടിലെത്തിക്കുന്നത് വരെയുള്ള എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ ചെയ്യും. 

പ്രവാസികളെ തിരിച്ചെത്തിക്കുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. അത് ഉണ്ടാകുന്നതുവരെ പ്രവാസികള്‍ ഇപ്പോള്‍ എവിടെയാണോ അവിടെത്തന്നെ അവിടുത്തെ സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ച് കഴിയണം. 

മുഴുവന്‍ പ്രവാസി സംഘടനകളുടെയും സഹായവും  പിന്തുണയുംഈ ഘട്ടത്തില്‍ പ്രവാസികള്‍ക്ക് ഉണ്ടാവണം. നോര്‍ക്ക റൂട്ട്‌സ് എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും ഹെല്‍പ്പ് ഡെസ്‌കുകള്‍ സ്ഥാപിച്ച് പ്രവാസികള്‍ക്കുവേണ്ട സഹായങ്ങള്‍ നല്‍കുന്നുണ്ടെന്നും കൊറോണ അവലോകന യോഗത്തിനുശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍

സംസ്ഥാനത്ത് ആറു പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 21 പേര്‍ രോഗമുക്തരായി | Read More...

ആരോപണത്തിന് മറുപടി പറയാനില്ല, എല്ലാം നേരത്തെ വ്യക്തമാക്കി; എനിക്ക് വേറെ ജോലിയുണ്ട്- മുഖ്യമന്ത്രി | Read More...

പ്രവാസികളെ തിരിച്ചെത്തിച്ചാല്‍ 2 ലക്ഷം പേരെ ക്വാറന്റൈന്‍ ചെയ്യാനുള്ള സംവിധാനമുണ്ട് - മുഖ്യമന്ത്രി | Read More...

നേരിയ അശ്രദ്ധ പോലും അപകടത്തിലേക്ക് നയിക്കും: മുഖ്യമന്ത്രി | Read More...

നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി; പൊങ്ങച്ചം പറയാനല്ല വാര്‍ത്താസമ്മേളനം വിളിക്കുന്നത്  | Read More...

അഡ്വാന്‍സ്ഡ് വൈറോളജിക്ക് ഗ്ലോബല്‍ വൈറസ് നെറ്റ്വര്‍ക്കില്‍ അംഗത്വം; കേരളത്തിന് അംഗീകാരം  | Read More...

ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ സംസ്ഥാനത്തെ ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാന്‍ അനുവദിക്കില്ല  | Read More...

സുരക്ഷ മാനദണ്ഡങ്ങളില്‍ വിട്ടുവീഴ്ച അനുവദിക്കില്ല, പൊതുഗതാഗതമില്ല - മുഖ്യമന്ത്രി  | Read More...

പൊന്നാനിയില്‍ ബോട്ടില്‍ കുടുങ്ങിയ തൊഴിലാളികളുടെ കാര്യത്തില്‍ ഇടപെടും - മുഖ്യമന്ത്രി  | Read More...

Content Highlights: Quarantine facility arranged for NRKs - Kerala CM