കോഴിക്കോട്: കോണ്‍ഗ്രസ് തള്ളിപ്പറയുമ്പോഴും പി.വി. അന്‍വറിനുമുന്നില്‍ വാതിലടയ്ക്കാതെ മുസ്ലീം ലീഗ്. അന്‍വര്‍ ഒരു ഫാക്ടര്‍ ആണെന്ന ബോധ്യം നിലമ്പൂര്‍ തിരഞ്ഞെടുപ്പില്‍ വന്നിട്ടുണ്ടെന്നും അടുത്ത തിരഞ്ഞെടുപ്പിന് മുമ്പ് അന്‍വറിന്റെ പ്രവേശനം ചര്‍ച്ചയാകുമെന്നും ഇ.ടി. മുഹമ്മദ് ബഷീര്‍ കോഴിക്കോട്ട് പറഞ്ഞു.
'അടുത്ത തിരഞ്ഞെടുപ്പിന് മുന്‍പ് യുഡിഎഫ് അടിത്തറ വിപുലമാക്കണം എന്നത് ന്യായമായ പൊളിറ്റിക്സ് ആണ്. സമാന ചിന്താഗതിക്കാരെ ഉള്‍പ്പെടുത്തേണ്ടത് ചര്‍ച്ചചെയ്യണം. അന്‍വര്‍ ഒരു ഫാക്ടര്‍ ആണെന്ന ബോധ്യം നിലമ്പൂര്‍ തിരഞ്ഞെടുപ്പില്‍ വന്നിട്ടുണ്ട്. അദ്ദേഹം വോട്ടുപിടിച്ചല്ലോ. എല്ലാം പോസിറ്റീവ് ആയി കാണണം,' ഇ.ടി. മുഹമ്മദ് ബഷീര്‍ പറഞ്ഞു.
'തിരഞ്ഞെടുപ്പ് ആകുമ്പോഴേക്കും സ്വാഭാവികമായും കക്ഷി ബന്ധങ്ങളില്‍ അനുകൂലമായ മാറ്റം ഉണ്ടാകും. അത്തരം ചര്‍ച്ച ഉയര്‍ന്നുവരുന്ന ഘട്ടത്തില്‍ പി.വി. അന്‍വറിന്റെ പ്രവേശനം ഉള്‍പ്പെടെയുള്ള കാര്യം ചര്‍ച്ചയാവും അത് അനിവാര്യവുമാണ്. ലീഗ് എല്ലാ കാര്യത്തിലും മുന്‍കൈ എടുക്കാറുണ്ട്. നിലമ്പൂര്‍ തിരഞ്ഞെടുപ്പ് ഫലത്തിന്റെ അടിസ്ഥാനത്തില്‍വേണം ഇനി കാര്യങ്ങള്‍ വിലയിരുത്തേണ്ടത്,' അദ്ദേഹം പറഞ്ഞു.
Content Highlights: pv anvars congress entry will come to discussion again says et mohammed basheer malappuram news
Published: 26 Jun 2025, 03:02 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented