കോഴിക്കോട്:  മാതൃഭൂമിയുടെ പുസ്തകോവ്‌സ്‌കി പോഡ്കാസ്റ്റിന് അന്താരാഷ്ട്ര അംഗീകാരം. എഴുത്തുകാരനും തിരക്കഥാകൃത്തുമായ ബിപിന്‍ ചന്ദ്രന്‍ അവതരിപ്പിക്കുന്ന പോഡ്കാസ്റ്റ് INMA വേള്‍ഡ് മീഡിയ അവാര്‍ഡ് സ്വന്തമാക്കി.   BEST NEW AUDIO / VOICE Product എന്ന വിഭാഗത്തിലാണ് പുസ്തകോവ്‌സ്‌കി പ്രത്യേക പരാമര്‍ശം നേടിയത്.  

To advertise here,

പത്ത് എപ്പിസോഡുകളായി തയ്യാറാക്കിയിരിക്കുന്ന പുസ്തകോവ്‌സ്‌കിയില്‍  ബിപിന്‍ ചന്ദ്രന്‍ തന്റെ വായനാനുഭവങ്ങളാണ് പ്രധാനമായും പങ്കുവയ്ക്കുന്നത്. മികച്ച പുസ്തകങ്ങളിലൂടെയും എഴുത്തുകാരിലൂടെയും അവരുടെ ജീവിതങ്ങളിലൂടെയും പുസ്തകോവ്‌സ്‌കി യാത്ര നടത്തുന്നു. മാതൃഭൂമി കപ്പയാണ് പോഡ്കാസ്റ്റ് നിര്‍മിച്ചിരിക്കുന്നത്. സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് ആത്തിഫ് അസീസ്, മ്യൂസിക്ക്: അജിത്ത് സത്യന്‍. സൗണ്ട് മിക്സിങ്: എസ്. സുന്ദര്‍

സ്‌പോട്ടിഫൈ, സ്പ്രീക്കര്‍, മാതൃഭൂമി ഡോട്ട്‌കോം എന്നിവയില്‍ ഓഡിയോ രൂപത്തിലും യൂട്യൂബില്‍ വീഡിയോ രൂപത്തിലും പോഡ്കാസ്റ്റ് ലഭ്യമാണ്.