തിരുവനന്തപുരം: പുന്നപ്ര-വയലാര്‍ രക്തസാക്ഷികളെ അപമാനിച്ച ബി.ജെ.പി നടപടി പ്രാകൃതവും പ്രകോപനപരവുമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

To advertise here,

രക്തസാക്ഷി മണ്ഡപത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി അതിക്രമം കാട്ടിയത് ഉന്നതല ഗൂഢാലോചനയുടെ ഭാഗമാണ്. ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ നടപടി നിയമവിരുദ്ധവും രക്തസാക്ഷികളെ അപമാനിക്കുന്നതുമാണ്.

ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടേയും കൂടെയുള്ളവരുടേയും നടപടി ചരിത്രത്തേയും രക്തസാക്ഷികളേയും അപമാനിക്കലാണ്. മഹാത്മാഗാന്ധിയുടെ ഘാതകനായ ഗേഡ്‌സെയ്ക്ക് ക്ഷേത്രം പണിയുന്ന പാര്‍ട്ടിയുടെ പ്രതിനിധി കേരളത്തിന്റെ മണ്ണില്‍ പുന്നപ്ര-വയലാര്‍ രക്തസാക്ഷികളെ അപമാനിക്കാന്‍ തുനിഞ്ഞത് മോദി ഭരണത്തിന്റെ തണലിലും ബി.ജെ.പി ഉന്നത നേതൃത്വത്തിന്റേയും അറിവോടെയുമാണ്. നിയമസഭാ തെരഞ്ഞെടുപ്പ് സമാധാനപരമായി നടത്തുന്നതിനെ അട്ടിമറിക്കാനുള്ള ഗൂഢലക്ഷ്യവും ഇതിന് പിന്നിലുണ്ട്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു വരണമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.