ചിറ്റൂർ: തേമ്പാറമട സിസ്റ്റത്തിന്റെ പരിധിയിലുള്ള കനാലുകൾ കാടുകയറിയും ചെളിനിറഞ്ഞും ജലതടസ്സം ഉണ്ടാക്കുന്നതായി കർഷകർ. കനാലിൽ ചിലേടങ്ങളിൽ പാർശ്വഭിത്തികൾ ഇടിഞ്ഞുവീണ് മണ്ണുംചെളിയും കുന്നുകൂടിക്കിടക്കുന്നുണ്ട്.
ഇത്തവണ തേമ്പാറമട സിസ്റ്റത്തിൽനിന്ന് വിട്ട വെള്ളം തടസ്സംമൂലം വാലറ്റപ്രദേശങ്ങളിൽ എത്തിയില്ല. സാധാരണ വെള്ളംവിടുന്നതിനുമുൻപ് തൊഴിലുറപ്പ് തൊഴിലാളികളെവെച്ച് കനാൽ വൃത്തിയാക്കിയിരുന്നു. ഇക്കുറി അതുണ്ടായില്ല.
ജലക്ഷാമം രൂക്ഷമായ ഈസമയത്ത് തേമ്പാറമട സിസ്റ്റത്തിൽനിന്നുവിടുന്ന വെള്ളം പാഴാക്കാതെ കൃഷിക്ക് പ്രയോജനപ്പെടുത്തണമെന്ന് കേരള കർഷകസംഘം ചിറ്റൂർ ഏരിയാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് വി. രാജൻ അധ്യക്ഷനായി.
Content Highlights: Theparamada system canals in Chittur are choked with weeds and silt., Collapsed retaining walls blocked water flow to tail-end regions., MGNREGS workers were not deployed for pre-monsoon canal cleaning this season., Kerala Karshaka Sangham demanded urgent measures to ensure water reaches farmlands.
Published: 20 Sept 2026, 03:18 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented