ന്യൂഡല്‍ഹി: പ്രമുഖ സസ്യശാസ്ത്രഞ്ജനും പത്മശ്രീ ജേതാവുമായ ഡോ കെ.എസ് മണിലാലിന്റെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലാണ് അനുശോചനം രേഖപ്പെടുത്തിയത്.

To advertise here,

'പത്മ അവാര്‍ഡ് ജേതാവും പ്രമുഖ സസ്യശാസ്ത്രജ്ഞനുമായ ഡോ കെ.എസ് മണിലാലിന്റെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തുന്നു. സസ്യശാസ്ത്രത്തിലെ അദ്ദേഹത്തിന്റെ സംഭാവനകള്‍ വരും തലമുറയിലെ സസ്യശാസ്ത്രജ്ഞര്‍ക്കും ഗവേഷകര്‍ക്കും വെളിച്ചമായിരിക്കും. കേരളത്തിന്റെ ചരിത്രം, സംസ്‌ക്കാരം എന്നീ വിഷയങ്ങളിലും സസ്യശാസ്ത്രം പോലെ തന്നെ അദ്ദേഹത്തിന് അഭിനിവേശമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു'- പ്രധാനമന്ത്രി  കുറിച്ചു

കാലിക്കറ്റ് സര്‍വകലാശാലയിലെ ബോട്ടണി വകുപ്പ് മുന്‍മേധാവിയുമായിരുന്നു കാട്ടുങ്ങല്‍ സുബ്രഹ്‌മണ്യം മണിലാല്‍ എന്ന കെ.എസ്.മണിലാല്‍. കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ചുള്ള 'ഹോര്‍ത്തൂസ് മലബാറിക്കൂസ്' എന്ന പ്രാചീന ലാറ്റിന്‍ഗ്രന്ഥം, അമ്പതാണ്ട് കാലത്തെ ഗവേഷണം പ്രവർത്തനം വഴി ഇംഗ്ലീഷിലും മലയാളത്തിലും ആദ്യമായി എത്തിച്ച ഗവേഷകനാണ്. കോഴിക്കോട്ടെയും സൈലന്റ് വാലിയിലെയും സസ്യവൈവിധ്യത്തെക്കുറിച്ച് മണിലാലിന്റെ നേതൃത്വത്തില്‍ നടന്ന വര്‍ഷങ്ങള്‍ നീണ്ട പഠനങ്ങളും പ്രസിദ്ധമാണ്