
കട്ടപ്പന: സ്കൂട്ടർ യാത്രക്കാരി ഹെൽമെറ്റ് വെക്കാതെ യാത്ര ചെയ്തതിന് മോട്ടോർ വാഹനവകുപ്പ് 500 രൂപ പിഴ ചുമത്തിയത് ബൈക്ക് ഉടമയായ വൈദികന്. കമ്പംമെട്ട് സെയ്ന്റ് ജോസഫ് ദേവാലയ വികാരിയായ ഫാ.ജിജു ജോർജിനാണ് പെറ്റി ലഭിച്ചത്. നോട്ടീസിൽ, ഹെൽമെറ്റ് വെക്കാതെ യുവതി സ്കൂട്ടർ ഓടിച്ചുപോകുന്ന ചിത്രവുമുണ്ട്.
സ്കൂട്ടറിന്റെ നമ്പരായി കെ.എൽ.34. എച്ച്.5036 എന്നും ചലാനിൽ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ വൈദികന്റെ വാഹനം കെ.എൽ. 34 എച്ച്. 5036 നമ്പരിലുള്ള ബൈക്കാണ്. ഉദ്യോഗസ്ഥർക്ക് പിശക് പറ്റിയെന്ന് കാണിച്ചുള്ള പരാതി മന്ത്രി ഗണേഷ് കുമാറിന് വൈദികൻ അയച്ചുകൊടുത്തു.
പ്രശ്നം പരിശോധിച്ച് പരിഹരിക്കുമെന്ന് കാട്ടി വൈദികന് മറുപടി ലഭിച്ചെങ്കിലും ഇതുവരെ മോട്ടോർവാഹനവകുപ്പ് നടപടികൾ എടുത്തിട്ടില്ലെന്ന് ഫാ.ജിജു ജോർജ് പറയുന്നു.
Content Highlights: Priest Fined for Scooter Rider`s Helmet ViolationPriest Fined for Scooter Rider`s Helmet ViolationPr
Published: 01 Feb 2025, 09:02 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented