
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. ഇന്ത്യയിലൊട്ടാകെ വൈദ്യുതി ഉൽപാദനത്തിൽ കുറവുണ്ടായ സാഹചര്യത്തിൽ പവർ മാർക്കറ്റിൽ നിന്നും വൈദ്യുതി വാങ്ങാനുള്ള സാധ്യതയില്ലാത്തതിനാലാണ് നിയന്ത്രണത്തിന് സാധ്യത.
വൈദ്യുതി നിയന്ത്രണം സംബന്ധിച്ച സന്ദേശങ്ങളും മുന്നറിയിപ്പുകളും വൈകുന്നേരം ആറു മണിക്ക് ശേഷം വന്നു തുടങ്ങിയേക്കും. പവർ മാർക്കറ്റിൽ നിന്ന് വൈദ്യുതി ലഭിക്കുകയാണെങ്കിൽ വൈദ്യുതി നിയന്ത്രണം ഒഴിവാക്കാൻ സാധിക്കും. മാർക്കറ്റിൽ നിന്നുള്ള വൈദ്യുതി ലഭ്യതയെ ആശ്രയിച്ചായിരിക്കും നിയന്ത്രണം ഒഴിവാകുന്നത് സംബന്ധിച്ച തീരുമാനം.
കഴിഞ്ഞ രണ്ടുദിവസം സംസ്ഥാനത്ത് കാര്യമായ വൈദ്യുതി നിയന്ത്രണം ഉണ്ടായിരുന്നില്ല. പവർ മാർക്കറ്റിൽ നിന്നും വൈദ്യുതി വാങ്ങാവുന്ന സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഉൽപാദനത്തിൽ കുറവുവന്ന സാഹചര്യത്തിൽ വൈദ്യുതി വാങ്ങാൻ സാഹചര്യമില്ലാത്തതിനാൽ നിയന്ത്രണത്തിന് കെഎസ്ഇബി നിർബന്ധിതമാകും.
Published: 19 Sept 2026, 05:18 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented