കല്പറ്റ: വയനാട് പൂക്കോട് തടാകത്തില്‍ വീണ കുട്ടിയ്ക്ക് രക്ഷകനായി ജീവനക്കാരന്. തടാകത്തില്‍ ബോട്ടിങ്ങിനായി കാത്തുനില്‍ക്കുന്നതിനിടെ അമ്മയുടെ കൈവിട്ട് മുന്നോട്ട് ഓടിയ കുട്ടി വെള്ളത്തില്‍ വീഴുകയായിരുന്നു. സമീപത്തുണ്ടായിരുന്ന ജീവനക്കാരന് ഷഫീര്‍ മുന്‍പിന്‍ നോക്കാതെ തടാകത്തിലേക്ക് ചാടി കുട്ടിയെ പുറത്തെടുത്തു. സംഭവത്തിന്റെ സിസിടിവി ദൃശ്യം സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
തടാകത്തില്‍ ബോട്ടിങ്ങില് ഏര്‍പ്പെട്ടിരിക്കുന്ന കുടുംബാംഗങ്ങള്‍ക്ക് കുട്ടിയുടെ അമ്മ കൈവീശി കാണിക്കുന്നത് വീഡിയോയില്‍ കാണാം. കുട്ടിയുടെ കൈയില്‍ അമ്മ പിടിച്ചുനില്‍ക്കുന്നതും കുട്ടി പിടിവിടുവിക്കാന്‍ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്. പെട്ടെന്ന് പിടിവിട്ട് കുട്ടി മുന്നോട്ടോടി വെള്ളത്തിലേക്ക് വീണു. ഉടനെ തന്നെ ഷഫീര്‍ വെള്ളത്തിലേക്ക് ചാടുകയും കുട്ടിയെ ഉയര്‍ത്തിയെടുക്കുകയും ചെയ്യുന്നത് കാണാം. ആ നേരത്ത് അവിടെയുണ്ടായിരുന്ന മറ്റൊരു യുവാവ് കരയില്‍ നിന്ന് കുട്ടിയെ ഉയര്‍ത്താന്‍ സഹായിക്കുകയും ചെയ്തു. സിപിഎം തലപ്പുഴ ബ്രാഞ്ച് കമ്മിറ്റിയംഗമാണ് ഷഫീര്‍.
താന്‍ രക്ഷപെടുത്തിയ കുട്ടിയുടെ കുടുംബത്തെക്കുറിച്ച് കൂടുതലൊന്നും അറിയില്ലെന്ന് ഷഫീര്‍ പ്രതികരിച്ചു. കോഴിക്കോട് നിന്നെത്തിയ സന്ദര്‍ശകരാണെന്നാണ് കരുതുന്നതെന്നും ഷഫീര്‍ പറഞ്ഞു. തന്റെ ജോലി മാത്രമാണ് ചെയ്തതെന്നും ആരായാലും അന്നേരം അത്തരത്തിലാണ് ചെയ്യുകയെന്നും ഷഫീര്‍ മാതൃഭൂമി ഡോട്ട്കോമിനോട് പറഞ്ഞു.
Content Highlights: A quick-thinking employee saved a child who fell into Pookode Lake in Wayanad
Published: 09 Jul 2025, 03:21 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented