തിരുവനന്തപുരം: പൂജ ബമ്പര്‍ ലോട്ടറിയുടെ സമ്മാനത്തുകയില്‍ വലിയ മാറ്റം വരുത്തിയിട്ടില്ലെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. ബമ്പറിന്റെ സമ്മാനഘടനയില്‍ മാറ്റം വരുത്തിയെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ജിഎസ്ടിയില്‍ സംസ്ഥാനത്തിന് കിട്ടേണ്ട തുകയും കുറച്ചിട്ടുണ്ടെന്നും ടിക്കറ്റിന്റെ വില വര്‍ധിപ്പിക്കാതെയാണ് വിഷയം കൈകാര്യം ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ധൈര്യമായി ബമ്പര്‍ വാങ്ങിക്കോളുവെന്നും ചെറിയ തോതില്‍ മാത്രമേ സമ്മാനഘടനയില്‍ മാറ്റം വരുത്തിയിട്ടുള്ളുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ജിഎസ്ടി നിരക്ക് വര്‍ധിച്ചത് കൊണ്ട് ടിക്കറ്റ് വില വര്‍ധിപ്പിക്കാതിരിക്കാന്‍ ചെറിയ അഡ്ജസ്റ്റ്‌മെന്റ് ചെയ്തിട്ടുണ്ട്. അത് സമ്മാനങ്ങളില്‍ അധികം മാറ്റം വരുത്താതെയാണ് ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് അനുവദിക്കുന്ന സഹായത്തിന് കൃത്യമായ മാനദണ്ഡമില്ലെന്ന് ബാലഗോപാല്‍ കുറ്റപ്പെടുത്തി. വയനാട് ദുരന്തം കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞു. ഇപ്പോഴാണ് കേന്ദ്രം സഹായം അനുവദിക്കുന്നത്. അതും വളരെ കുറഞ്ഞ തുക.
അര്‍ഹമായ തുക ഓരോ സംസ്ഥാനങ്ങള്‍ക്കും കിട്ടാതിരിക്കുക എന്നത് വലിയ പ്രശ്‌നമാണ്. ഇനിയാണെങ്കിലും ഇക്കാര്യത്തില്‍ തിരുത്തലുകള്‍ വരുത്താന്‍ സംസ്ഥാനത്തെ ബിജെപി നേതൃത്വത്തിന്റെയും എംപിമാരുടെയും ഭാഗത്തുനിന്ന് ശ്രമം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Kerala Finance Minister KN Balagopal clarifies no major changes to Pooja Bumper lottery prize structure despite GST impact. Urges public to buy tickets.
Published: 02 Oct 2025, 01:02 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented