മണ്ണാർക്കാട്: കള്ളുഷാപ്പിലെ തൊഴിൽനിയമന വിഷയത്തിൽ മണ്ണാർക്കാട് വീണ്ടും സി.പി.എം.-സി.എം.പി. സംഘർഷം. പോലീസ് ലാത്തിവീശി. വ്യാഴാഴ്ച ഇരുകൂട്ടരുംതമ്മിൽ വാക്കേറ്റവും ഉന്തുംതള്ളുമുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞദിവസത്തിന്റെ തുടർച്ചയായി വെള്ളിയാഴ്ച രാവിലെ സി.പി.എം. പ്രവർത്തകർ പട്ടണത്തിൽ പ്രകടനംനടത്തി. ഇതിനിടെ സി.എം.പി. പ്രവർത്തകരും ഒരുവശത്ത് നിലയുറപ്പിച്ചു. ഇരുകൂട്ടരും തമ്മിലുള്ള തർക്കം വീണ്ടും വാക്കേറ്റത്തിലും ഉന്തുംതള്ളിലും അടിപിടിയിലും കലാശിച്ചു. സംഘർഷാവസ്ഥ ലഘൂകരിക്കാൻ പോലീസിന് ലാത്തിവീശേണ്ടിവന്നു. പിന്നീട് ഇരുകൂട്ടരെയും പിടിച്ചുമാറ്റുകയായിരുന്നു.
വിരമിച്ച ജീവനക്കാരനുപകരം എത്തിയ ആളെ ഷാപ്പിന്റെ കരാറുകാരൻ തിരിച്ചയച്ചെന്ന് പറഞ്ഞ് സി.എം.പി.ക്കാർ നടത്തിയ പ്രതിഷേധമാണ് വാക്കേറ്റത്തിലേക്കെത്തിയത്. തുടക്കത്തിൽ സി.ഐ.ടി.യു.-സി.എം.പി. പ്രവർത്തകർ തമ്മിലായിരുന്നു സംഘർഷമെങ്കിൽ പിന്നീടത് സി.പി.എം.-സി.എം.പി. പ്രവർത്തകർ തമ്മിലുള്ള പ്രത്യക്ഷ സംഘർഷത്തിലേക്കെത്തുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ നടന്ന സി.പി.എം. പ്രകടനത്തിൽ സി.എം.പി. നേതാവ് പി.കെ.ശശിക്കെതിരെ മുദ്രാവാക്യംവിളികളുമുണ്ടായി.
Published: 23 Oct 2026, 02:06 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented