
തിരുവനന്തപുരം : പോലീസ് പര്‍ച്ചേയ്സിങ്ങിലെ വലിയ ക്രമക്കേടുകളാണ് ഒരോന്നായി പുറത്തുവരുന്നത്. പോലീസ് യൂണിഫോമില്‍ ഘടിപ്പിക്കുന്ന ക്യാമറകള്‍ വാങ്ങിയതില്‍ വന്‍ ക്രമക്കേടാണ് നടന്നിരിക്കുന്നത്. 30 ലക്ഷം രൂപയുടെ ക്യാമറ വാങ്ങിയത് ടെന്‍ഡറില്ലാതെയന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. സര്‍ക്കാറിന്റെ ഒത്താശയോടെയാണ് ക്രമക്കേട് നടന്നതെന്നും സൂചനകള്‍ പുറത്ത്.
2019 നവംബര്‍ 18നാണ് ടന്‍ഡര്‍ ഒഴിവാക്കിയെന്ന ബെഹ്റയുടെ തീരുമാനത്തെ പിന്തുണച്ചു കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവിറങ്ങിയത്. പോലീസിന്റെ യൂണിഫോമില്‍ ഘടിപ്പിക്കുന്ന ക്യാമറകള്‍ വാങ്ങുന്നതിന്റെ ഭാഗമായി 30 ലക്ഷം രൂപയുടെ കരാര്‍ ഡിജിപി ഒരു കമ്പനിക്ക് നല്കി.
എന്നാല്‍ ടെന്‍ഡര്‍ ഉള്‍പ്പടെയുള്ള നടപടികള്‍ പാലിച്ചില്ലെന്ന് ഡിജിപി അറിയിച്ചിരുന്നു. തുടര്‍ന്ന് നാല് തവണ ഡിജിപി കത്തയച്ചു. ടെന്‍ഡര്‍ ഇല്ലാതെ നടപടി സാധൂകരിക്കുന്നുവെന്നാണ് സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കുന്നത്. അന്ന് 30 ലക്ഷം രൂപയാണ് ബ്രോട്ട്കാസ്റ്റ് എഞ്ചിനീയറിംഗ് എന്ന കമ്പനിക്ക് കൈമാറിയത്. തുക തുടക്കം തന്നെ കൈമാറിയ ശേഷമാണ് സര്‍ക്കാറിനെ ഡിജിപി വിവരം അറിയിച്ചിരിക്കുന്നത്.
എന്നാല്‍ ടെന്‍ഡര്‍ ഇല്ലാതെയാണെന്ന് അറിയിച്ചെങ്കിലും പുനപരിശോധനകള്‍ ഒന്നും നടത്താതെ തന്നെ അനുവദിച്ചു കൊടുത്തുവെന്ന് വ്യക്തമാകുന്ന ഉത്തരവാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളിലും ടെന്‍ഡര്‍ ഒഴിവാക്കിയുള്ള സമാന ഉത്തരവാണ് പോലീസ് യൂണിഫോമില്‍ ഘടിപ്പിക്കുന്ന ക്യാമറ വാങ്ങിയതിലും കാണുന്നത്.
Content Highlights: police uniform hidden cameras bought without tender
Published: 17 Feb 2020, 10:40 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented