കണ്ണൂർ: പൊതുജന പങ്കാളിത്തത്തോടെ മുക്കിലും മൂലയിലും സി.സി.ടി.വി. ക്യാമറകൾ സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കാൻ സംസ്ഥാന പോലീസ് മേധാവിയുടെ നിർദേശം. വ്യാപാരികളും പൊതുജനങ്ങളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക. തൂഫാൻ രണ്ടാംഘട്ടത്തിന്റെ ഭാഗമായിട്ടാണ് പദ്ധതി. ഇതുസംബന്ധിച്ചുള്ള നിർദേശം ജില്ലാ പോലീസ് മേധാവികൾക്ക് നൽകി. ലഹരി മാഫിയകൾ, ഗുണ്ടകൾ, സമൂഹവിരുദ്ധർ എന്നിവരെ പെട്ടെന്ന് പിടിക്കാൻ ലക്ഷ്യമിട്ടാണിത്.
ഗുണ്ടകളുടെ ആക്രമണം, കവർച്ച, മറ്റ് കുറ്റകൃത്യങ്ങൾ എന്നിവ നടന്നാൽ സി.സി.ടി.വി. ക്യാമറ ദൃശ്യം ലഭിക്കുന്നതിലൂടെ പെട്ടെന്ന് പ്രതികളെ നിയമത്തിന്റെ മുന്നിലെത്തിക്കാൻ സാധിക്കുമെന്ന വിശ്വാസമാണ് പോലീസിനുള്ളത്. കുറ്റകൃത്യങ്ങൾ തടയാനും പ്രതികളെ പിടികൂടാനും അത് സഹായകമാണ്.
ഒരുജില്ലയിൽ 5000 ക്യാമറകളെങ്കിലും സ്ഥാപിക്കാനാണ് ആലോചിക്കുന്നത്. ജനമൈത്രി പോലീസ് ഉദ്യോഗസ്ഥർ വീടുകളിലും സ്ഥാപനങ്ങളിലുമെത്തി അതിനായി ബോധവത്കരണം നടത്തും. വീടുകൾ, ക്ഷേത്രങ്ങൾ, പള്ളികൾ, ആസ്പത്രികൾ, പെട്രോൾപമ്പ്, സ്കൂളുകൾ, പ്രധാന റോഡുകൾ, വിവിധ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലാണ് സി.സി.ടി.വി. ക്യാമറകൾ സ്ഥാപിക്കുക.
പൊതുജനങ്ങൾക്കും പോലീസിനും സഹായകമാകുന്ന രീതിയിൽ ക്യാമറകളിൽ ഒരെണ്ണം റോഡിലേക്ക് കാണുന്ന രീതിയിൽ സ്ഥാപിക്കാനാണ് നിർദേശം. മുൻകാലങ്ങളിൽ പൊതു ഇടങ്ങളിൽ സ്ഥാപിച്ച ക്യാമറകൾ പരിചരണമില്ലാതെ പ്രവർത്തനരഹിതമാകുന്നത് പതിവായിരുന്നു.
Content Highlights: Kerala police to install CCTV cameras with public cooperation to enhance surveillance and curb crime, targeting drug mafias and anti-social elements.
Published: 30 Sept 2026, 06:26 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented