പീരുമേട്: വനത്തിൽ ആദിവാസി സ്ത്രീ മരിച്ചത്, കാട്ടാനയുടെ അക്രമണത്തിൽത്തന്നെയെന്ന് പോലീസ് നിഗമനം. തോട്ടാപ്പുര സ്വദേശി സീത (42) ജൂൺ 13-നാണ് മരിച്ചത്. ശബരിമല വനമേഖലയുടെ ഭാഗമായ മീൻമുട്ടിയിൽ കാട്ടാനയുടെ ആക്രമണത്തിലാണ് സീത കൊല്ലപ്പെട്ടതെന്ന് ഒപ്പമുണ്ടായിരുന്ന ഭർത്താവ് ബിനുവും മക്കളും പോലീസിൽ മൊഴി നൽകിയിരുന്നു. വനവിഭവം ശേഖരിക്കാൻ പോയതായിരുന്നു ഇവർ. എന്നാൽ, പീരുമേട് താലൂക്ക് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിലെ പ്രാഥമിക കണ്ടെത്തലുകൾ നരഹത്യയാണെന്ന സംശയമുയർത്തി. ഇതോടെയാണ് ദുരൂഹത ഉണ്ടായത്.
പീരുമേട് ഡിവൈഎസ്‌പി വിശാൽ ജോൺസന്റെ നേതൃത്വത്തിലാണ് അന്വേഷണം. സീത മരിച്ചത് കാട്ടാനയുടെ ആക്രമണത്തിലല്ലെന്ന നിലപാടിലാണ് വനംവകുപ്പ്. വകുപ്പ് മന്ത്രിയും കോട്ടയം ഡിഎഫ്ഒയും ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
സീതയുടെ ദേഹത്തെ പരിക്ക് കാട്ടാനയുടെ ആക്രമണത്തിലുണ്ടായതാണെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. സീതയെ വനത്തിന് പുറത്തേക്ക് എടുത്തുകൊണ്ടുവരുമ്പോൾ താങ്ങിപ്പിടിച്ചതാണ് കഴുത്തിൽ പരിക്കുണ്ടാകാൻ കാരണമായത്. വാരിയെല്ലുകൾ ഒടിഞ്ഞത് കാട്ടാന ആക്രമണത്തിലാണെന്നും പോലീസ് റിപ്പോർട്ടിലുണ്ട്. എന്നാൽ, കാട്ടാന ആക്രമണത്തിന്റെ ലക്ഷണങ്ങൾ സീതയുടെ ദേഹത്ത് ഇല്ലായിരുന്നുവെന്നാണ് പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർ പറഞ്ഞത്.
പോലീസ് റിപ്പോർട്ട് രണ്ടാഴ്ചയ്ക്കകം കോടതിയിൽ നൽകുമെന്നും അന്വേഷണസംഘം പറഞ്ഞു.
Content Highlights: Police conclude Seetha`s death in Peerumedu forest was due to an elephant attack
Published: 25 Jul 2025, 07:22 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented