
തിരുവനന്തപുരം: പി.എം. ശ്രീയിൽ വാക്കുമാറ്റിയതിനുപുറമേ, കോൺഗ്രസിന്റെ ദേശീയനിലപാടിൽനിന്ന് വ്യതിചലിച്ച് വി.ഡി. സതീശൻ സർക്കാർ. ദേശീയ വിദ്യാഭ്യാസനയത്തിലും(എൻ.ഇ.പി.) പി.എം. ശ്രീ പദ്ധതിയിലും സോണിയാ ഗാന്ധി ഉൾപ്പെടെയുള്ള ദേശീയ നേതാക്കൾ സ്വീകരിച്ച നിലപാടിനുവിരുദ്ധമാണ് കേരളത്തിലെ ഇപ്പോഴത്തെ മനംമാറ്റം.
കേന്ദ്രവുമായി കരാർ ഒപ്പിട്ടത് എൽ.ഡി.എഫ്. സർക്കാരാണെന്ന് വാദിച്ചാണ് പി.എം. ശ്രീയുമായി മുന്നോട്ടുപോവുന്നതെങ്കിലും, വിഷയം ദേശീയതലത്തിൽ ചർച്ചയായാൽ കോൺഗ്രസ് ഹൈക്കമാൻഡിനോടും ഭരണനേതൃത്വം ഉത്തരം പറയേണ്ടി വരും. എൻ.ഇ.പി.ക്കും പി.എം. ശ്രീക്കും എതിരേയുള്ള ശക്തമായ നിലപാട് വ്യക്തമാക്കുന്നതാണ് 2025 ഏപ്രിലിൽ ഇംഗ്ലീഷ് ദിനപ്പത്രത്തിൽ സോണിയ എഴുതിയ ലേഖനം.
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മുഖമാസികയായ ‘സന്ദേശി’ന്റെ വെബ്‌സൈറ്റിൽ ഈ ലേഖനം പുനഃപ്രസിദ്ധീകരിച്ചിട്ടുണ്ട്. 11 വർഷമായി അധികാരകേന്ദ്രീകരണമാണ് കേന്ദ്രസർക്കാരിന്റെ മുഖമുദ്രയെന്ന് ലേഖനത്തിൽ പറയുന്നു. വിദ്യാഭ്യാസരംഗത്താണ് അതിന്റെ വിനാശകരമായ പ്രത്യാഘാതം. എൻ.ഇ.പി.യിലെ വിവാദവ്യവസ്ഥകളെക്കുറിച്ച് ഒരിക്കൽപ്പോലും സംസ്ഥാനങ്ങളുമായി കേന്ദ്രം ചർച്ചനടത്തിയിട്ടില്ല. സംവാദത്തിന്റെ അഭാവത്തിനൊപ്പം ഭീഷണിപ്പെടുത്തൽ പ്രവണതയും കാണാം. സമഗ്ര ശിക്ഷാ ഫണ്ട് തടഞ്ഞുവെച്ച്, പി.എം. ശ്രീ അടിച്ചേല്പിക്കാനുള്ള ശ്രമം അതാണ് വ്യക്തമാക്കുന്നതെന്നും സോണിയ കുറ്റപ്പെടുത്തുന്നു.
Content Highlights: Kerala government's shift on PM SHRI implementation contradicts national party stance., Sonia Gandhi's April 2025 article explicitly criticizes the NEP and PM SHRI scheme., The state leadership faces potential accountability to the Congress High Command., Concerns raised regarding central government's lack of consultation and coercive funding policies.
Published: 19 Jun 2026, 06:48 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented