ഒറ്റപ്പാലം: പി.കെ. ശശി ഒറ്റപ്പാലത്ത് യു.ഡി.എഫ്. സ്ഥാനാർഥിയാകുമെന്ന അഭ്യൂഹങ്ങൾക്കിടെ കോൺഗ്രസിൽ പുകയുന്ന അതൃപ്തി പുറത്തേക്ക്. ശശി സ്ഥാനാർഥിയായാൽ ബദൽ സ്ഥാനാർഥികളെ നിർത്താൻ ആലോചനകളുമായി കോൺഗ്രസിലെ ഒരു വിഭാഗം രംഗത്ത്. കോൺഗ്രസ് പിന്തുടരുന്ന സ്ത്രീപക്ഷ രാഷ്ട്രീയത്തിന് അനുയോജ്യനല്ലാത്തയാളാണ് പി.കെ. ശശിയെന്ന വാദമാണ് ഈ വിഭാഗം ഉയർത്തുന്നത്. അങ്ങനെ സംഭവിച്ചാൽ പ്രതിഷേധിക്കേണ്ടതെങ്ങനെയെന്ന ആലോചനകൾ നടക്കുന്നതായി ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എൻ.കെ. ജയദേവൻ പറഞ്ഞു.
പ്രഗത്്ഭനായ യുവനേതാവായിട്ടും ആരോപണം വന്നയുടനെ രാഹുൽ മാങ്കൂട്ടത്തിലിനെ മാതൃകാപരമായി പുറത്താക്കിയ പാർട്ടിയാണ് കോൺഗ്രസ്. അതേ കോൺഗ്രസ് പി.കെ. ശശിയെ സ്ഥാനാർഥിയാക്കിയാൽ ജനം സ്വീകരിക്കില്ല. ഒറ്റപ്പാലത്തെ കോൺഗ്രസിന്റെ പ്രവർത്തകർക്കും അനുഭാവികൾക്കും ആത്മാഭിമാനത്തോടെ വോട്ട് ചെയ്യാൻ അവസരമുണ്ടാക്കുമെന്നും ഡി.സി.സി. മുൻ അംഗവും ബ്ലോക്ക് മുൻ പ്രസിഡന്റും കെ.എസ്.യു. സംസ്ഥാന കമ്മിറ്റി മുൻ അംഗവുമായ ജയദേവൻ പറഞ്ഞു.
ആരെ സ്ഥാനാർഥിയാക്കണമെന്ന് അത്തരം ഒരു സാഹചര്യമുണ്ടായാൽ തീരുമാനിക്കും. തങ്ങൾക്കൊപ്പം സമാന മനസ്ഥിതിയുള്ള മറ്റ് കോൺഗ്രസുകാരുണ്ട്. ഒറ്റപ്പാലത്ത് മത്സരിക്കാൻ കെ.പി.സി.സി. സെക്രട്ടറി പി. ഹരിഗോവിന്ദൻ യോഗ്യനാണ്. എന്നാൽ അദ്ദേഹം തന്നെ സ്ഥാനാർഥിയാകണമെന്നല്ല തങ്ങളുടെ പ്രതിഷേധത്തിന്റെ അടിസ്ഥാനമെന്നും ജയദേവൻ പറഞ്ഞു.
നേരത്തെ അമ്പലപ്പാറയിലെ മുൻ മണ്ഡലം പ്രസിഡന്റും ഒറ്റപ്പാലം നഗരസഭയിലെ മുൻകൗൺസിലറും ഹരിഗോവിന്ദനെ സ്ഥാനാർഥിയാക്കണമെന്ന വാദമുന്നയിച്ച് സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റുകളിട്ടിരുന്നു. ബ്ലോക്ക് പ്രസിഡന്റ് സ്ഥാനത്തിലെ അനിശ്ചിതത്വങ്ങളും ഒപ്പം ഒരു വിഭാഗം ശശിയെത്തിയാൽ പ്രതിഷേധിക്കാനൊരുങ്ങി നിൽക്കുന്നതും നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ യു.ഡി.എഫിനെ പ്രതിസന്ധിയിലാക്കിയേക്കും.
Content Highlights: Growing internal dissatisfaction within Congress regarding PK Sasi's potential candidacy., Concerns raised over moral consistency in candidate selection., Potential for rebel candidates if Sasi is confirmed., Impact on UDF's electoral prospects in Ottapalam.
Published: 11 Mar 2026, 09:11 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented