
മനക്കൊടി (തൃശ്ശൂർ): ചേറ്റുപുഴ പാടത്ത് ജല്‍ ജീവന്‍ മിഷന്‍ പദ്ധതിക്കായി ഇറക്കിയ പൈപ്പുകള്‍ക്ക് തീപിടിച്ചു. പാടത്തെ മോട്ടോര്‍ ഷെഡിനോട് ചേര്‍ന്നുള്ള ഭാഗത്ത് ഇറക്കിയിരുന്ന 56 എം.എം-ന്‍റെ ഒരു ലോഡ് പൈപ്പിനാണ് തീപിടിച്ചത്. മര്‍ദ്ദം കൂടിയാലും പൊട്ടാത്ത തരത്തിലുള്ള കറുത്ത നിറത്തിലുള്ള പോളി എത്തിലീന്‍ പൈപ്പുകളായിരുന്നു ഇവ.
വ്യാഴാഴ്ച വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം. അഗ്‌നിരക്ഷാ നിലയത്തിലെ സ്റ്റേഷന്‍ ഓഫീസര്‍ വിജയകൃഷ്ണന്റെ നേതൃത്വത്തില്‍ രണ്ട് യൂണിറ്റ് സംഭവസ്ഥലത്ത് എത്തി. വെള്ളം പമ്പ് ചെയ്ത് തീ നിയന്ത്രിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ പെട്രോ കെമിക്കലുകള്‍ക്ക് തീപിടിച്ചാല്‍ അണയ്ക്കുന്നതിനായുള്ള ഫോം ഉപയോഗിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. രണ്ട് മണിക്കൂര്‍ പിന്നിട്ടിട്ടും തീ അണയ്ക്കാനായില്ല. അഗ്‌നി രക്ഷാസേനയെ കൂടാതെ കെ.എസ്.ഇ.ബി, ജലവിതരണ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തുണ്ട്.
Content Highlights: The pipes of the Jal Jeevan Mission project caught fire at Manakkody
Published: 29 Feb 2024, 09:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented