തൃശൂർ: മുണ്ടത്തിക്കോട്ടെ വെടിക്കെട്ട് ദുരന്തത്തിൽ റിട്ട. ജസ്റ്റിസ് സി. എൻ രാമചന്ദ്രൻ നായർ കമ്മീഷൻ സർക്കാരിന് റിപ്പോർട്ട് നൽകി. അനുവദിച്ചതിലും വളരെകൂടുതൽ അളവിൽ സ്‌ഫോടകവസ്തു ഇവിടെ സൂക്ഷിച്ചിരുന്നതായി കമ്മീഷൻ കണ്ടെത്തിയിരുന്നു. 15 കിലോ സ്‌ഫോടനവസ്തുക്കൾ ശേഖരിക്കാനാണ് അനുമതി നൽകിയിരുന്നത്. എന്നാൽ വെടിക്കെട്ടിന് കരാർ എടുത്തിരുന്നവർ 7000 കിലോ സ്‌ഫോടക വസ്തുക്കൾ ഇവിടെ സൂക്ഷിച്ചിരുന്നു. നിരോധിത സ്‌ഫോടക വസ്തുവായ പൊട്ടാസ്യം ക്‌ളോറേഡ് വ്യാപകമായി വെടിമരുന്നു നിർമ്മാണത്തിൽ ഉപയോഗിച്ചുവെന്നും ഇതാണ് സ്‌ഫോടനകാരണമെന്നും കമ്മീഷൻ കണ്ടെത്തി. ചൂടുകൂടിയ കാലാവസ്ഥയിൽ രാസവസ്തുക്കൾ തമ്മിലുണ്ടായ ഘർഷണമാണ്തീ പിടുത്തത്തിലേക്കും സ്‌ഫോടനത്തിലേക്കും നയിച്ചതെന്നും കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നു.

To advertise here,

2026 ഏപ്രിൽ 21-നാണ് തൃശൂർ പൂരത്തിന് മുന്നോടിയായി തിരുവമ്പാടി വിഭാഗത്തിന് വേണ്ടി വെടിക്കെട്ട് സാമഗ്രികൾ നിർമ്മിച്ചിരുന്ന മുണ്ടത്തിക്കോട്ടെ വെടിമരുന്ന് പുരയിൽ വൻ സ്‌ഫോടനമുണ്ടായത്. പതിനാറ് പേരാണ് ഈ ദുരന്തത്തിൽ കൊല്ലപ്പെട്ടത്. നാൽപ്പത് പേർക്ക് പരിക്കേറ്റിരുന്നു. ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച റിട്ട. ജസ്റ്റിസ് എൻ രാമചന്ദ്രൻ നായർ കമ്മീഷൻ റിപ്പോർട്ട് നൽകി. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ ചേംബറിലെത്തിയാണ് റിപ്പോർട്ട് കൈമാറിയത്.