തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിനെ മതസന്ന്യാസിയാക്കാൻ ശ്രമിക്കുന്നതിനെ ജാഗ്രതയോടെ കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മഹാദർശനങ്ങൾ മുന്നോട്ടുവെച്ച ഗുരുവിനെ ഹിന്ദുമതനവോത്ഥാനത്തിന്റെ നായകനായി അവതരിപ്പിക്കാൻ വർഗീയശക്തികൾ നടത്തുന്ന ശ്രമത്തിന്റെ ചരിത്രവിരുദ്ധതയെയും മനുഷ്യത്വരാഹിത്യത്തെയും തിരിച്ചറിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിൽ ഗുരുജയന്തി മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
അന്യമതവിദ്വേഷവും ആക്രമോത്സുകമായ മതവർഗീയതയും പ്രചരിപ്പിക്കുന്ന വർഗീയശക്തികൾ ഗുരുവിനെ തങ്ങളുടെ ചേരിയിൽ പ്രതിഷ്ഠിക്കാൻനടത്തുന്ന ശ്രമങ്ങളെ ചെറുത്തുതോൽപ്പിക്കണം. ഗുരുവിന്റെ ആദർശം സംരക്ഷിക്കപ്പെടുന്നതിന് സമൂഹത്തിലുണ്ടാകേണ്ട ഇടപെടലിന് നേതൃത്വംനൽകാൻ ശിവഗിരി മഠത്തിന് കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Content Highlights: pinarayi vijayan on turning guru as a religious monk
Published: 08 Sept 2025, 02:52 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented