
തിരുവനന്തപുരം: ശ്രീകാര്യം ചേന്തിയിൽ മുഖ്യമന്ത്രി വി.ഡി. സതീശനോട് മോശമായി പെരുമാറിയതായി ആരോപണം. ചേന്തിയിലെ ശ്രീനാരായണഗുരു ജയന്തി സമ്മേളനത്തിൽ പങ്കെടുക്കാതെ ചെമ്പഴന്തിയിലെ ജയന്തി സമ്മേളനത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പോകുമ്പോഴാണ് സംഭവം.
ചേന്തിയിലെ പരിപാടിയിലെ സംഘാടകരായ ചേന്തി അനിലിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം മുഖ്യമന്ത്രിയുടെ വാഹനം കൈകാണിച്ചു നിർത്തിയ ശേഷം മോശമായി പെരുമാറി എന്നാണ് ആരോപണം.
തർക്കത്തിന്റെ ദൃശ്യം പുറത്ത് വന്നിട്ടുണ്ട്. ചേന്തി അനിലിനെ പോലീസ് പിടിച്ച് മാറ്റുന്നതും ഈ ദൃശ്യത്തിലുണ്ട്.
ചേന്തിയിൽ ഇറങ്ങിയ മുഖ്യമന്ത്രി പരിപാടി ഉദ്ഘാടനം ചെയ്യാതെ മടങ്ങുമ്പോഴാണ് മോശമായി പെരുമാറിയതെന്ന് പോലീസ് പറഞ്ഞു. അതേസമയം മുഖ്യമന്ത്രി വരാത്തതിനെ തുടർന്ന് ചേന്തിയിൽ ദുഃഖാചരണം നടത്താൻ തീരുമാനിച്ചതായി ചേന്തി അനിൽ പിന്നീട് ഫെയ്സുബുക്കിലൂടെ പ്രതികരിച്ചു.
മുൻകാലങ്ങളിലെല്ലാം മുഖ്യമന്ത്രിമാർ ഗുരുകുലത്തിൽ പോകുമ്പോൾ ഇവിടെ ഇറങ്ങി പുഷ്പാർഷച്ച നടത്തിയാണ് പോകാറുള്ളത്. മുഖ്യമന്ത്രി വി.ഡി. സതീശനെ സംഘാകർ പോയി ക്ഷണിച്ചിരുന്നു. അദ്ദേഹം ഡേറ്റ് തന്നിരുന്നുവെന്നും പെട്ടെന്നാണ് തീരുമാനം മാറ്റിയതെന്നും അനിൽ പ്രതികരിച്ചു.
Content Highlights: Chief Minister VD Satheesan allegedly faced misbehavior from organizers in Chendy, Thiruvananthapuram., The incident occurred when the CM skipped the Chendy Jayanthi event to attend the one in Chempazhanthy., Organizer Chendy Anil stated they planned a day of mourning following the CM's absence., Police confirmed the confrontation happened as the CM's vehicle was intercepted.
Published: 28 Aug 2026, 08:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented