തിരുവനന്തപുരം: നേമത്ത് എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച എസ്ഡിപിഐ നിലപാടിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫിന് പുറത്തുള്ള ആരുടേയും പിന്തുണ തേടിയിട്ടില്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ തങ്ങളെ സഹായിച്ചിട്ടുണ്ടാകുമെന്നും അറിയിച്ചു.
എസ്ഡിപിഐയുമായി ധാരണയുണ്ടെന്ന ആരോപണം വസ്തുതാ വിരുദ്ധമാണ്. മണ്ഡലത്തിന്റെ പ്രായോഗികതയ്ക്ക് അനുസരിച്ചുള്ള നിലപാട് ആളുകൾ സ്വീകരിക്കുമെന്ന് എല്ലാവർക്കുമറിയാം. ബിജെപി ജയിച്ചുവരേണ്ട മണ്ഡലമായിരുന്നില്ല നേമം. 2016ൽ പ്രത്യേക തരത്തിൽ തയ്യാറാക്കിയ പദ്ധതിയുടെ ഭാഗമായി വന്നതാണ് ബിജെപിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
'എൽഡിഎഫിന് പുറത്തുള്ള ഒരു കക്ഷിയുമായുള്ള പിന്തുണയും ആവശ്യപ്പെട്ട് സമീപിച്ചിട്ടില്ല. ശിവൻകുട്ടിയും നേരിട്ട് അഭ്യർഥിച്ചില്ല. നേമത്തെ പ്രത്യേക സാഹചര്യംകൂടി കണക്കിലെടുക്കണം. 2016-ൽ ബിജെപിക്ക് സൗകര്യമൊരുക്കുകയാണ് കോൺഗ്രസ് ചെയ്തത്. 2021-ൽ തുറന്ന അക്കൗണ്ട് പൂട്ടിച്ചു. ബിജെപി ജയിച്ചുകൂടാ എന്ന് ആഗ്രഹിക്കുന്ന ഒരുപാട് ശക്തികളുണ്ട്. ബിജെപിയെ ഞങ്ങൾ ശക്തമായി എതിർക്കുമെന്ന് കണ്ടപ്പോൾ ഞങ്ങളോട് യോജിപ്പോ സഹകരണമോ ഇല്ലാത്ത ചിലർ ബിജെപിയെ പരാജയപ്പെടുത്താൻ ഞങ്ങൾക്ക് വോട്ടുചെയ്തിട്ടുണ്ടാകും. ബിജെപി ജയിക്കരുതെന്ന് ആഗ്രഹിക്കുന്ന നിരവധി കക്ഷികളുണ്ട്. രാഷ്ട്രീയമായി ഞങ്ങളോട് യോജിപ്പില്ലാത്ത സഹകരിക്കാത്ത ചിലയാളുകൾ ബിജെപിയെ പരാജയപ്പെടുത്താൻ, എൽഡിഎഫാണ് ബിജെപിയെ നേരിടാൻ ശരിയായ രീതിയിൽ മുന്നിട്ടിറങ്ങിയത് എന്ന് വരുമ്പോൾ സഹായിക്കാൻ തയ്യാറായിട്ടുണ്ടാകും. അത് ഏതെങ്കിലും സഹായത്തിന്റെയോ ധാരണയുടെയോ ഭാഗമല്ല' മുഖ്യമന്ത്രി പറഞ്ഞു.
വിട്ടുവീഴ്ചയില്ലാതെ വർഗീയതയെ എതിർക്കുന്ന നിലപാടാണ് തങ്ങൾ സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Content Highlights: CM Pinarayi Vijayan denied any formal alliance or request for support from SDPI., LDF's success in Nemom attributed to anti-BJP voters choosing the strongest candidate
Published: 31 Mar 2026, 10:54 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented