
വിപിൻ രാജ് | Photo: Screengrab/Mathrubhumi News
കണ്ണൂർ: പിണറായിയിൽ സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന്റെ കൈപ്പത്തിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഓലപ്പടക്കമാണ് പൊട്ടിയതെന്ന വാദം തെറ്റാണെന്ന് സംശയിക്കുന്ന ചിത്രം പുറത്ത്. സ്ഫോടനത്തിന് മുമ്പ് കൈയിൽ സ്ഫോടക വസ്തുവുമായി നിൽക്കുന്ന പ്രവർത്തകന്റെ ചിത്രമാണ് പുറത്തുവന്നത്. ഇത് ഗുണ്ടാണോ നാടൻ ബോംബാണോ എന്നതിൽ വ്യക്തത വന്നിട്ടില്ല.
ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. വെണ്ടുട്ടായി കനാൽകരയിൽ വിപിൻ രാജിനാണ് പരിക്കേറ്റത്. സ്ഫോടകവസ്തു കൈയിലിരുന്ന് പൊട്ടുകയായിരുന്നു. പടക്കം പൊട്ടിക്കുന്നതിനിടയിൽ പൊട്ടാത്ത ഓലപ്പടക്കം കൈയിലെടുക്കുകയും പിന്നാലെ കൈയിലിരുന്ന് പൊട്ടുകയുമായിരുന്നുവെന്നാണ് ആശുപത്രി അധികൃതരോട് ഇയാൾ പറഞ്ഞത്. പരിക്ക് കണ്ടിട്ട് ഓലപ്പടക്കമാണെന്ന വാദം ആശുപത്രി അധികൃതരും തള്ളുന്നുണ്ട്.
കോൺഗ്രസ് ഓഫീസ് തകർത്തതടക്കം ഒട്ടേറെ ക്രമിനൽ കേസുകളിൽ പ്രതിയാണ് വിപിൻ. കാപ്പ ചുമത്തി ഇയാളെ നാടുകടത്തിയിരുന്നു. വിപിന്റെ പരിക്ക് ഗുരുതരമാണ്. കൈപ്പത്തി തകർന്നിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ബോംബ് സ്ക്വാഡ് അടക്കം സ്ഥലത്തെത്തി പരിശോധന നടത്തുമെന്നാണ് വിവരം.
Content Highlights: New details emerge in Pinarayi explosion case. A photo contradicts CPM worker`s `firecracker` claim, showing him with an explosive before the incident. Investigation ongoing.
Published: 16 Dec 2025, 05:46 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented