പയ്യന്നൂർ: പയ്യന്നൂർ മണ്ഡലം തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തോടെ പയ്യന്നൂർ മണ്ഡലത്തിൽ സി.പി.എം. ഓരോ വീടും കയറി ആളുകളെ കാണും. പാർട്ടിയെക്കുറിച്ച് അഭിപ്രായങ്ങൾ തേടും. പാർട്ടിയിൽ എന്തെങ്കിലും തെറ്റുകുറ്റങ്ങൾ കാണുന്നുണ്ടെങ്കിൽ അതെല്ലാം പറയാം. തിരുത്തേണ്ടത് തിരുത്തും. പാർട്ടിയുടെ സർവശക്തി ജനങ്ങളാണ്. ജനങ്ങളെ അണിനിരത്തി കൂടുതൽ ശക്തമായി മുന്നോട്ടുപോകും. ഇവിടെ ശക്തമായ തിരിച്ചുവരവുണ്ടാകും. അതിനുവേണ്ടിയുള്ള പ്രവർത്തനങ്ങളാണ് ചെയ്യാൻ പോകുന്നതെന്ന് സി.പി.എം. നേതാക്കൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പിൽ വ്യാജപ്രചാരണങ്ങളിലൂടെയും എൽ.ഡി.എഫ്. സ്ഥാനാർഥിയെ വ്യക്തിപരമായി അധിക്ഷേപിച്ചും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചും വിജയം നേടിയ വി. കുഞ്ഞികൃഷ്ണൻ ഇപ്പോഴും തുടരുന്നത് രാഷ്ട്രീയസദാചാരത്തിന് നിരക്കാത്ത പ്രചാരണമാണെന്നും സി.പി.എം. നേതാക്കൾ അറിയിച്ചു. പത്രസമ്മേളനത്തിൽ സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് അംഗവും മുൻ എം.എൽ.എ.യുമായ ടി.ഐ. മധുസൂദനൻ, ഏരിയ സെക്രട്ടറി പി. സന്തോഷ്, ജില്ലാ കമ്മിറ്റിയംഗം സരിൻ ശശി, കെ.കെ. ഗംഗാധരൻ, എം. രാഘവൻ എന്നിവർ പങ്കെടുത്തു.
തെളിയിക്കാമോ?
രക്തസാക്ഷിഫണ്ടിൽനിന്ന് ഒരു രൂപ താനെടുത്തുവെന്ന് തെളിയിക്കാമോ? സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റംഗവും മുൻ എം.എൽ.എ.യുമായ ടി.ഐ. മധുസൂദനൻ പത്രസമ്മേളനത്തിൽ വി. കുഞ്ഞികൃഷ്ണൻ എം.എൽ.എ.യെ വെല്ലുവിളിച്ചു. ജനങ്ങളിൽനിന്ന് പൈസ പിരിച്ചിട്ടുണ്ട്. ജനങ്ങളോട് ആ കണക്ക് പറഞ്ഞിട്ടുണ്ട്. പയ്യന്നൂർ ഏരിയയിലെ 267 പാർട്ടി ബ്രാഞ്ചുകളിലും അനുഭാവികളോടും ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ധനരാജിനെ വിറ്റ് എം.എൽ.എ. സ്ഥാനംനേടിയ ആളാണ് കുഞ്ഞികൃഷ്ണൻ. തിരഞ്ഞെടുപ്പിൽ ബി.ജെ.പി.യുമായി ഡീൽ ഉണ്ടാക്കി. സഹകരണസ്ഥാപനത്തിലെ സെക്രട്ടറിയായി സുഖജീവിതം നയിച്ചയാളാണ്. എം.എൽ.എ. ആകാൻ ആഗ്രഹമുണ്ടെങ്കിൽ പാർട്ടിയോട് പറയാമായിരുന്നു. ജനങ്ങളുമായി ഇടപഴകാത്ത സർക്കുലർ കമ്യൂണിസ്റ്റാണ് കുഞ്ഞികൃഷ്ണൻ. കെ. ദാമോദരനെ ഉദ്ധരിച്ച് വാദങ്ങൾ നിരത്തുന്നത് നിർത്തുന്നതാണ് നല്ലത്. സി. അച്യുതമേനോൻ കെ. ദാമോദരനെക്കുറിച്ച് എഴുതിയത് പയ്യന്നൂരിന്റെ എംഎൽ.എ. വായിക്കണം -ടി.ഐ. മധുസൂദനൻ പറഞ്ഞു. പയ്യന്നൂരിലെ രാഷ്ട്രീയവിശദികരണയോഗത്തിൽ പിണറായിയുടെ വാക്കിൽ എവിടെയാണ് ഭീഷണിയുണ്ടായതെന്ന് മധുസൂദനൻ ചോദിച്ചു.
Content Highlights: CPM starts a door-to-door campaign in Payyanur to reconnect with people and correct past mistakes., TI Madhusoodanan challenges MLA V. Kunhikrishnan over martyrs fund allegations., CPM leaders criticized Kunhikrishnan for alleged false propaganda during the assembly elections.
Published: 02 Sept 2026, 06:28 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented