
ടിയർഗ്യാസുമായി ഡിവൈഎസ്പി നില്ക്കുന്നു| കോണ്‍ഗ്രസ് പുറത്തുവിട്ട ദൃശ്യത്തില്‍നിന്ന്
കോഴിക്കോട്: പേരാമ്പ്രയില്‍ യുഡിഎഫ് പ്രകടനത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പോലീസിനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി കോണ്‍ഗ്രസ് രംഗത്ത്. പോലീസിന്റെ ഭാഗത്ത് നിന്നാണ് സ്ഫോടക വസ്തു എറിഞ്ഞതെന്ന് ആരോപിച്ച് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ദൃശ്യങ്ങള്‍ പുറത്ത് വിട്ടു. ടിയര്‍ഗ്യാസിനൊപ്പം പോലീസ് ഗ്രനേഡും ഉപയോഗിച്ചു. ഇതിനിടയില്‍ സ്ഫോടക വസ്തു എറിഞ്ഞെന്നുമാണ് ആരോപണം.
ഷാഫി പറമ്പില്‍ എംപി പങ്കെടുത്ത യുഡിഎഫ് പ്രകടനത്തിനിടെ പോലീസിനുനേരേ അക്രമം നടത്തുകയും സ്ഫോടകവസ്തു എറിയുകയും ചെയ്തുവെന്ന കേസില്‍ അഞ്ച് യുഡിഎഫ് പ്രവര്‍ത്തരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
വെള്ളിയാഴ്ച വൈകീട്ട് ഹര്‍ത്താല്‍ ദിനത്തില്‍ യുഡിഎഫ് പ്രതിഷേധപ്രകടനം പേരാമ്പ്ര ടൗണില്‍ പോലീസ് തടഞ്ഞപ്പോഴാണ് സംഘര്‍ഷമുണ്ടായത്. ഷാഫി പറമ്പിലിനെ ഒന്നാം പ്രതിയാക്കിയാണ് പോലീസ് 700-ഓളം പേര്‍ക്കെതിരേ ആദ്യം കേസെടുത്തത്. ഇതിന്റെ അന്വേഷണത്തില്‍ ലഭിച്ച വിഡീയോദൃശ്യത്തിന്റെ അടിസ്ഥാനത്തിലെന്ന് പറഞ്ഞ് പോലീസിനെതിരേ സ്ഫോടകവസ്തു എറിഞ്ഞുവെന്നതിന്റെപേരില്‍ പിന്നീട് ഒരു കേസുകൂടി എടുത്തിരുന്നു. സംഘര്‍ഷത്തിനിടയില്‍ ഷാഫി പറമ്പില്‍ എംപിക്ക് ലാത്തിയടിയേറ്റത് വലിയചര്‍ച്ചയ്ക്കും വിവാദത്തിനും വഴിവെച്ചിരുന്നു.
ഇതിനിടെ കഴിഞ്ഞ എല്‍ഡിഎഫ് നേതൃത്വത്തില്‍ പേരാമ്പ്രയില്‍ സംഘടിപ്പിച്ച പ്രതിഷേധറാലിയില്‍ ഷാഫിക്കെതിരെ സിപിഎം നേതാക്കളുടെ ഭീഷണിയും ഉയര്‍ന്നിരുന്നു.
അഹംഭാവവും ധിക്കാരവും താന്‍പ്രമാണിത്തവുമാണ് ഷാഫി പറമ്പിലിനുള്ളതെന്നും മൂക്കിന്റെ പാലമല്ലേ ഇപ്പോള്‍ പോയിട്ടുള്ളൂ, ഇനി സൂക്ഷിച്ച് പോയാല്‍ മതിയെന്നും ഇ.പി. ജയരാജന് പറയുകയുണ്ടായി. ഇതിനെതിരെ പോലീസ് നടപടിയെടുക്കാത്തതിനെ ചോദ്യം ചെയ്ത് ഡിസിസി പ്രസിഡന്റ് പ്രവീണ്‍ കുമാര്‍ രംഗത്തെത്തി.
Content Highlights: Congress releases footage, accusing police of using explosives and tear gas during a UDF protest in Perambra
Published: 16 Oct 2025, 11:57 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented