
കൂടല്‍ (പത്തനംതിട്ട): പിറകോട്ടെടുത്ത ടിപ്പര്‍ലോറി ഇടിച്ച് വയോധികനായ വഴിയാത്രക്കാരന്‍ മരിച്ചു. കൂടല്‍ മഠത്തിലേത്ത് ഗംഗാധരന്‍ നായര്‍ (83) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് 5.05-നാണ് പുനലൂര്‍-മൂവാറ്റുപുഴ റോഡില്‍ കൂടല്‍ ശ്രീദേവി ക്ഷേത്രത്തിന്റെ വഞ്ചിയ്ക്ക് സമീപം അപകടം നടന്നത്.
ടിപ്പര്‍ ലോറി പിന്നോട്ടെടുത്ത സമയത്ത് വാഹനത്തിന്റെ അരികിലൂടെ പോയ ഗംഗാധരന്‍ നായരെ വാഹനം ഇടിച്ചു. ലോറിയുടെ ടയറിനടിയിലേക്ക് അദ്ദേഹം വീണു. ഉടന്‍ തന്നെ കൊട്ടാരക്കരയിലുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പത്തനംതിട്ട കലഞ്ഞൂര്‍ മുറിഞ്ഞകല്ലില്‍ മിനിബസും കാറും കൂട്ടിയിടിച്ച് നാലുപേര്‍ മരിച്ച സംഭവത്തിന്റെ ഞെട്ടല്‍ മാറുന്നതിനുമുമ്പാണ് വീണ്ടും അപകടം.
Content Highlights: Senior Citizen Dies in Tipper Lorry Accident
Published: 15 Dec 2024, 08:01 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented