
കോട്ടയം: ദേശീയപാത 183-ൽ (കെ.കെ. റോഡ്) മുണ്ടക്കയം ചോറ്റിയിൽ ഏഴ് വാഹനങ്ങൾ കൂട്ടിയിടിച്ച് യാത്രക്കാർക്കും വഴിയാത്രികർക്കും അടക്കം നിരവധി പേർക്ക് പരിക്ക്. ചോറ്റി ജങ്ഷനിൽ ഞായറാഴ്ച രാവിലെ 8.15-ഓടെയാണ് അപകടം.
അഞ്ച് കാറുകളും ഒരു ഓട്ടോറിക്ഷയും ഒരു സ്കൂട്ടറുമാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരിൽ എട്ടുപേരെ ഇരുപത്താറാം മൈലിലെ മേരീ ക്യൂൻസ് മിഷൻ ആശുപത്രിയിലും മൂന്നുപേരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇതിൽ മൂന്നു പേർക്ക് സാരമായി പരിക്കേറ്റു. കൂട്ടിക്കൽ, മടുക്ക, ചോറ്റി സ്വദേശികൾക്കാണ് പരിക്കേറ്റത്.
അമിത വേഗത്തിലെത്തിയ കാർ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ എതിരേ എത്തിയ വാഹനത്തിൽ ഇടിക്കുകയും തുടർന്ന് മറ്റു വാഹനങ്ങൾതമ്മിൽ കൂട്ടിയിടിക്കുകയുമായിരുന്നെന്ന് പ്രദേശവാസികൾ പറഞ്ഞു.
Content Highlights: Seven vehicles involved in a massive pile-up on National Highway 183 (KK Road) at Choti junction, Mundakayam.
Published: 01 Nov 2026, 10:44 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented