പറവൂരിലെ ഭക്ഷ്യവിഷബാധയ്ക്ക് കാരണം സാൽമോണല്ല ബാക്ടീരിയ; കടയുടമ ഒളിവിൽ തന്നെ


ശ്യാംപ്രസാദ് ഉത്തമൻ/ മാതൃഭൂമി

അടച്ചുപൂട്ടിയ മജ്ലിസ് ഹോട്ടൽ

കൊച്ചി: പറവൂരിലെ മജ്‌ലിസ് ഹോട്ടലിലെ ഭക്ഷ്യവിഷബാധയ്ക്ക് കാരണം സാൽമോണല്ല എന്റെറൈറ്റിഡിസ് (Salmonella enteritidis) ബാക്ടീരിയ ആണെന്ന് ആരോഗ്യവകുപ്പിന്റെ കണ്ടെത്തൽ. പഴകിയ ഇറച്ചി, മുട്ട എന്നിവയിൽ കൂടിയാണ് ഇത് ശരീരത്തിൽ പ്രവേശിക്കുക. പറവൂരിൽ മജ്‌ലിസ് ഹോട്ടലിൽ നിന്ന് 70 പേരാണ് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സ തേടിയത്.

ജനുവരി 16-ന് വൈകീട്ട് ദേശീയപാത 66-നു സമീപം പ്രവർത്തിക്കുന്ന മജ്‌ലിസ് ഹോട്ടലിൽനിന്ന് കുഴിമന്തി, അൽഫാം, ഷവായ് എന്നിവ കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്. ഛർദി, വയറിളക്കം, പനി, വിറയൽ, വയറുവേദന എന്നിവയെ തുടർന്ന് കുട്ടികളടക്കമുള്ളവർ ചികിത്സ തേടി. ഭക്ഷണം കഴിച്ച് മണിക്കൂറുകൾക്കുള്ളിൽ ഇവർക്ക് അസ്വസ്ഥത ഉണ്ടാകുകയായിരുന്നു. മയണൈസ് കഴിച്ചവരിലാണ് കൂടുതലും അസുഖങ്ങൾ കൂടുതലായും ഉണ്ടായതെന്നാണ് റിപ്പോർട്ട്.

ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ട് ഹോട്ടലിലെ പ്രധാന പാചകക്കാരനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കാസർകോട് മൈപ്പാടി ഖാഷിദ് മൻസിലിൽ ഹസൈനാർ (50) ആണ് അറസ്റ്റിലായത്. പോലീസ് എഫ്.ഐ.ആറിൽ ലൈസൻസിയുടെ പേര് രേഖപ്പെടുത്തിയിട്ടില്ല. ഇയാൾ സംഭവത്തെ തുടർന്ന് ഒളിവിലാണ്. ഇയാളെ ഇതുവരെ പോലീസിന് പിടികൂടാനായിട്ടില്ല.

Content Highlights: paravoor food poison report says salmonella enteritidis bacteria found


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
State Car

1 min

പുതിയ 8 ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാങ്ങി സര്‍ക്കാര്‍: മന്ത്രി റിയാസിന് പഴയ കാറിനൊപ്പം പുതിയ കാറും

Feb 1, 2023


Gautam adani

1 min

'നാല് പതിറ്റാണ്ടിലെ വിനീതമായ യാത്ര, വിജയത്തില്‍ കടപ്പാട് അവരോട്'; വിശദീകരണവുമായി അദാനി

Feb 2, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023

Most Commented