പാറശ്ശാല: ഓടിക്കൊണ്ടിരുന്ന ചരക്കുതീവണ്ടിയുടെ എന്‍ജിന്‍ വാഗണില്‍നിന്നു വേര്‍പെട്ടതു കാരണം തിരുവനന്തപുരം-നാഗര്‍കോവില്‍ പാതയില്‍ ഒരു മണിക്കൂറോളം തീവണ്ടിഗതാഗതം തടസ്സപ്പെട്ടു.
ബുധനാഴ്ച ഉച്ചയ്ക്ക് 11.30-ന് തിരുവനന്തപുരത്തുനിന്ന് തമിഴ്നാട്ടിലേക്ക് െപട്രോളുമായി പോയതായിരുന്നു തീവണ്ടി. പാറശ്ശാല റെയില്‍വേ സ്റ്റേഷിനിലേക്കു കയറവേ വേഗത കുറച്ചെത്തിയ വണ്ടി വീണ്ടും മുന്നോട്ടുപോയപ്പോഴാണ് എന്‍ജിന്‍ വേര്‍പെട്ടത്. വേര്‍പെട്ട ശേഷവും കുറേ ദൂരം മുന്നോട്ടുപോയാണ് എന്‍ജിന്‍ നിന്നത്. വാഗണും എന്‍ജിനും തമ്മില്‍ ബന്ധിപ്പിക്കുന്ന എന്‍ജിന്‍ ലോക്ക് ഇളകിയതാണ് കാരണം.
തിരുവനന്തപുരത്തുനിന്നു പുതിയ ലോക്കെത്തിച്ച് വാഗണ്‍ എന്‍ജിനുമായി ബന്ധിപ്പിച്ച ശേഷം തീവണ്ടി ഒന്നാം പ്ലാറ്റ്ഫോമിലേക്കു മാറ്റി. തുടര്‍ന്ന് മറ്റ് പ്ലാറ്റ്‌ഫോമുകള്‍ വഴി തീവണ്ടികള്‍ കടത്തിവിട്ടു.
Content Highlights: A goods train`s engine detached near Parassala, disrupting Thiruvananthapuram-Nagercoil rail traffic
Published: 05 Jun 2025, 08:26 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented