
പന്തീരാങ്കാവ്(കോഴിക്കോട്): മരത്തടികൾ കയറ്റിവന്ന ലോറി ടോൾപ്ലാസയ്ക്കുള്ളിൽ കുടുങ്ങി ഗതാഗതം സ്തംഭിച്ചു. ഒടുവിൽ മീഞ്ചന്തയിൽനിന്ന് അഗ്‌നിരക്ഷാസേനയെത്തി ലോറിയിൽനിന്ന് ടോൾപ്ലാസയുടെ സ്‌റൈയറിലേക്ക് ഇടിച്ചുകുടുങ്ങിയ തടികൾ മുറിച്ചുമാറ്റിയാണ് ഗതാഗതതടസ്സം ഒഴിവാക്കിയത്. വെള്ളിയാഴ്ച പുലർച്ചെ 2.30-ഓടെയാണ് സംഭവം.
കാസർകോട്ടുനിന്ന് എറണാകുളത്തേക്ക് അക്കേഷ്യ മരം കൊണ്ടുപോകുന്ന ലോറിയാണ് കുടുങ്ങിയത്. മീഞ്ചന്ത നിലയത്തിലെ സ്റ്റേഷൻ ഓഫീസർ (ഗ്രേഡ്) ഡബ്ല്യു. സനലിന്റെ നേതൃത്വത്തിൽ അഗ്‌നിരക്ഷാസേന ഓഫീസർമാരായ സി.പി. അൻവർ, പി. മധു, ജോസഫ് ബാബു, പി.കെ. മനുപ്രസാദ്, പി. സ്വാതി കൃഷ്ണ, ഹോംഗാർഡ് അബി രാധാകൃഷ്ണൻ എന്നിവർ ചേർന്നാണ് മരത്തടികൾ മുറിച്ചുമാറ്റിയത്.
Content Highlights: A log-laden truck got stuck at Panteerankavu Toll Plaza, causing a major traffic jam. Firefighters removed the logs to clear the road. Read more about this incident.
Published: 17 Jan 2026, 09:44 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented