തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു. അപകടത്തിൽ ഒരാൾ മരിച്ചു. രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. വാണിയംപാറ നീലിപ്പാറ സ്വദേശി അബ്ദുൾ റസാക്ക് (65) ആണ് മരിച്ചത്.

To advertise here,

പ്രദീപ്, മണികണ്ഠൻ, എന്നിവർക്കാണ് പരിക്കേറ്റത്. പാലക്കാട് നിന്നും തൃശ്ശൂരിലേക്ക് പോകുന്ന സർവീസ് റോഡിൽ ഞായറാഴ്ച രാവിലെ ആറുമണിയോടെയായിരുന്നു അപകടം. പരിക്കേറ്റവരെ ഉടൻതന്നെ 108 ആംബുലൻസിൽ ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.