മലപ്പുറം: കലോത്സവത്തിനിടെ വിദ്യാർഥികൾ തമ്മിൽ കൂട്ടത്തല്ല്. എടപ്പാൾ സബ്ജില്ലാ സ്‌കൂൾ കലോത്സവത്തിന്റെ രണ്ടാംദിനമായ ഇന്ന് രാവിലെയാണ് വിദ്യാർഥികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. തുടർന്ന് പോലീസ് സ്ഥലത്തെത്തി സംഘർഷം നിയന്ത്രിച്ചു. വേദി ഒന്നിന്റെ പിറകിലാണ് സംഭവമുണ്ടായത്.
മത്സരങ്ങളിൽ ചിലതിന്റെ ഫലം പ്രഖ്യാപിച്ചപ്പോൾ ചില സ്‌കൂളുകളിൽനിന്നെത്തിയ വിദ്യാർഥികളും അവർക്കൊപ്പമുണ്ടായിരുന്നവരും ഇതിനെ ചോദ്യംചെയ്തു. അത് തർക്കത്തിലേക്കും ഉന്തുംതള്ളിലേക്കും കൂട്ടയടിയിലേക്കും കടക്കുകയായിരുന്നു.
കസേരകൾ അങ്ങോട്ടുമിങ്ങോട്ടും വലിച്ചെറിയുന്നതടക്കമുള്ള ദൃശ്യങ്ങൾ പുറത്തെത്തിയിട്ടുണ്ട്.
Content Highlights: Clash broke out between students during the second day of the Edappal sub-district school kalolsavam., The dispute started over the announcement of competition results., Chairs were hurled during the group fight behind stage one., Police intervened promptly to control the situation and restore order.
Published: 18 Nov 2026, 11:48 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented